പ്രായഭേദമന്യേ പലരും നേരിടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് താരൻ. ഈ പ്രശ്നം ബാധിക്കുന്നത് ആർക്കും തന്നെ അത്ര സുഖകരമായ അനുഭവമല്ല. സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഒരുപോലെ കാണപ്പെടുന്നു. ശിരോ ചർമ്മത്തിൽ ഉണ്ടാക്കുന്ന അസഹനീയമായ ചൊറിച്ചിലാണ് ഇതിൻറെ പ്രധാന ലക്ഷണം. കഠിനമായ ചൊറിച്ചിലിനെ തുടർന്ന് അടർന്നുപോകുന്ന വെളുത്ത നിറത്തിലുള്ള ചർമ്മ കോശങ്ങൾ കാണപ്പെടുന്നതും ഇതിൻറെ പ്രധാന ലക്ഷണമാണ്.
മുടികൊഴിച്ചിൽ വർദ്ധിക്കുന്നതിന്റെയും കാരണങ്ങളിൽ ഒന്ന് കാരൻറെ പ്രശ്നമാണ്. തലയോട്ടിയിലെ ശിരോ ചർമ്മത്തിൽ നിർജീവ ചർമകോശങ്ങൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമായാണ് താരൻ ഉണ്ടാകുന്നത്. മൃത ചർമ്മ കോശങ്ങളുടെ അളവ് വർദ്ധിക്കുന്നത് പലതരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. എണ്ണമയമുള്ള തലയോട്ടിയിൽ താരൻ ഉണ്ടാവുന്നതിനുള്ള സാധ്യതയും കൂടുതലാണ്.
ഇത് അകറ്റുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. ഇളം തളിരുള്ള മുരിങ്ങയിലകൾ എടുക്കുക അവൻ നന്നായി കഴുകി വൃത്തിയാക്കി കഞ്ഞി വെള്ളം ഒഴിച്ച് അരച്ചെടുക്കണം. ഇത് ഒരു അരിപ്പ ഉപയോഗിച്ച് അരിക്കുക അതിലേക്ക് കുറച്ചു നാരങ്ങാ നീര് കൂടി ചേർത്തു കൊടുക്കണം. ഈ മിശ്രിതം നന്നായി ഇളക്കി യോജിപ്പിച്ച് അതിലേക്ക് രണ്ട് സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക.
ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിക്കണം ഇത് കുളിക്കുന്നതിന് 20 മിനിറ്റ് മുൻപായി തലയോട്ടിയിൽ തേച്ചുപിടിപ്പിക്കേണ്ടതാണ്. കുളിക്കുമ്പോൾ വെള്ളം ഉപയോഗിച്ച് കഴുകി കളയുക. താരൻ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കുള്ള ഏറ്റവും നല്ലൊരു പരിഹാരമാർഗ്ഗമാണ്. നാച്ചുറൽ ആയ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ യാതൊരു പാർശ്വഫലങ്ങളും ഉണ്ടാവുകയില്ല. ഏതു പ്രായക്കാർക്കും ഈ മരുന്ന് ഉപയോഗിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണൂ.