കുഴിനഖം മാറ്റാം വീട്ടിൽ തന്നെ, ആരും പറഞ്ഞു തരാത്ത ഒരു കിടിലൻ ടിപ്പ്…

നഖത്തിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. നഖം ഉള്ളിലേക്ക് ദിശ തെറ്റി ദശയിലേക്ക് വളരുന്ന അവസ്ഥയാണിത്. നഖത്തിന്റെ കൂർത്ത അഗ്രം വിരലിലെ ചർമ്മത്തിലേക്ക് ക്രമേണ താഴ്ന്നു ഇത് അരിയുകളിലെ വേദനയ്ക്കും നഖത്തിലെ നിറവ്യത്യാസത്തിനും കാരണമാകും. ഇറക്കിയതും നനഞ്ഞതുമായ ഷൂസ് സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ആണ് ഇത് കൂടുതലായും കാണുന്നത്.

പാദസംരക്ഷണം ശരിയായി പാലിക്കാത്തതും കുഴിനഖം ഉണ്ടാകുന്നതിന് കാരണമായി തീരുന്നു. ചില ആളുകളിൽ കുഴിനഖത്തിനൊപ്പം അണുബാധയും പഴുപ്പും പൂപ്പലും കണ്ടുവരുന്നുണ്ട് ഇതു വളരെ ബുദ്ധിമുട്ടുള്ള ഒരവസ്ഥയാണ്. ഇത് ഒരു ബാക്ടീരിയയിൽ നിന്നാണ് ഉണ്ടാകുന്നത്. പുറം തൊലിയിലെ മുറിവുകളിലൂടെയും നഖത്തിന്റെ മടക്കുകളിലൂടെയും ബാക്ടീരിയകൾ ചർമ്മത്തിലേക്ക് പ്രവേശിക്കുന്നു.

പ്രതിരോധശേഷി കുറഞ്ഞവരിലാണ് ഈ അവസ്ഥ ഇതിൽ ബാധിക്കുക. അധികസമയം കൈകാലുകളിൽ നനവ് ഉണ്ടാക്കുന്ന ജോലികളിൽ ഏർപ്പെടുന്നവർക്കും, പ്രമേഹ രോഗികൾക്കും കുഴിനഖം വേഗത്തിൽ പിടിപെടാം. നഖത്തിന് ചുറ്റുമുള്ള വേദന, വീക്കം, ചർമ്മത്തിനടിയിൽ അടിഞ്ഞുകൂടുന്ന പഴുപ്പ് തുടങ്ങിയവയെല്ലാം കുഴിനഖത്തിന്റെ ലക്ഷണങ്ങളാണ്. കുഴിനഖം അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗ്ഗങ്ങളുണ്ട്.

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഒരു പാത്രത്തിൽ പാദം മുങ്ങി ഇരിക്കാൻ പാകത്തിൽ ചൂടുവെള്ളം എടുക്കുക അതിലേക്ക് അല്പം ഉപ്പ് ചേർത്ത് കൊടുത്ത് കുഴിനഖം ഉള്ള വിരലുകൾ അരമണിക്കൂർ മുക്കിവെക്കുക. ദിവസവും ഇത് ചെയ്യുന്നത് കുഴിനഖം മാറാൻ സഹായകമാകും. ആ ചൂട് വെള്ളത്തിൽ തന്നെ അല്പം ഹൈഡ്രജൻ പെറോക്സൈഡ് അല്ലെങ്കിൽ ആപ്പിൾ സിഡാർ വിനിഗർ ചേർത്ത് കൊടുക്കുകയാണെങ്കിൽ വേഗത്തിൽ കുഴിനഖം മാറാൻ സഹായകമാകും. അതുപോലെ തന്നെ മഞ്ഞളും ഇതിന് ഏറെ ഗുണം ചെയ്യുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.