ആരോഗ്യപരമായ ഗുണങ്ങളാൽ സമ്പന്നമായവയാണ് നട്സ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ബദാം ആണ്. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായതാണ് ബദാം. ദിവസവും ഇത് കഴിക്കുന്നത് ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഏറെയാണ്. വെള്ളത്തിൽ ഇട്ട് കുതിർത്ത ബദാം രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഫലം ഇരട്ടിയായി ലഭിക്കുവാൻ സഹായിക്കുന്നു. കൊളസ്ട്രോൾ രോഗികൾക്കും ഇത് കഴിക്കാവുന്നതാണ്.
ശരീരത്തിലെ മോശം കൊളസ്ട്രോൾ ആയ എൽഡിഎല്ലിന് നീക്കം ചെയ്ത് നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ വർദ്ധിപ്പിക്കുവാൻ ഇത് സഹായിക്കുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം കൂടിയാണിത്. ടോക്സിനുകളെ നീക്കം ചെയ്ത് കരൾ ശുദ്ധീകരിക്കുവാൻ ഏറെ സഹായിക്കുന്ന ഒന്നാണ് ബദാം. ഫാറ്റി ലിവർ പ്രശ്നമുള്ളവർക്കും ഇത് ഗുണം ചെയ്യുന്നു. പഞ്ചസാരയെ വളരെ കുറഞ്ഞ തോതിൽ മാത്രമേ രക്തത്തിലേക്ക് കടത്തിവിടുകയുള്ളൂ.
അതുമൂലം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾക്ക് വിശ്വസിച്ചു കഴിക്കാവുന്ന ഒന്നുകൂടിയാണിത്. ടോക്സിനുകളെ നീക്കം ചെയ്യുന്ന ആൻറി ഓക്സിഡൻറ് ഗുണങ്ങൾ ഉള്ളതുകൊണ്ടുതന്നെ കാൻസർ പോലുള്ള രോഗങ്ങളെ തടയാനും ബദാം സഹായകമാകും. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബറുകൾ ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഫലപ്രദമാണ്.
ഇതിൽ ധാരാളമായി വൈറ്റമിനുകൾ അടങ്ങിയിട്ടുണ്ട് ചർമ്മത്തിനു മുടിക്കും സംരക്ഷണം നൽകുന്നു. എല്ലുകൾക്ക് ബലവും കരുത്തും നൽകാൻ ബദാം ശീലമാക്കുന്നത് ഏറെ ഗുണകരം തന്നെ. ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റുന്നതിനും ഉദരസംബന്ധമായ പ്രശ്നങ്ങൾക്കും ബദാം കഴിക്കുന്നത് ഗുണം ചെയ്യും. ഇതിൻറെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.