നിരവധി രോഗങ്ങൾ അകറ്റുവാൻ ഈ അത്ഭുത സസ്യം മതി, ആനച്ചുവടിയുടെ ആരോഗ്യ ഗുണങ്ങൾ..

നാട്ടിൽ വളരെ സർവസാധാരണമായി കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ആന ചുവടി. ചതുപ്പ് പ്രദേശങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. നിരവധി രോഗങ്ങൾ മാറ്റുന്നതിനുള്ള ഒരു കിടിലൻ ഒറ്റമൂലി കൂടിയാണിത്. ഈ സസ്യത്തെ ആനയടിയൻ, ആന ചൂണ്ട എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതിൻറെ എല്ലാ ഭാഗവും ഔഷധ യോഗ്യമുള്ളതാണ്. ഇതിൽ ധാരാളമായി കാൽസ്യം, അയൺ, നിരവധി പോഷക ഘടകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.

ജീവിതശൈലി രോഗങ്ങളായ പ്രമേഹത്തിനും കൊളസ്ട്രോളിനും ഉള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ആനയുടെ കാൽപാദം ഭൂമിയിൽ പതിഞ്ഞുകിടക്കുന്നത് പോലെയുള്ള ചെടി ആയതുകൊണ്ട് തന്നെ ഈ സസ്യത്തിന് ആനച്ചുവടി എന്ന പേര് വന്നിരിക്കുന്നത്. ഈ സസ്യം സമൂലം അരച്ച് കഷായം വെച്ചു കുടിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കുവാൻ ഏറ്റവും ഫലപ്രദമാണ്. ആനച്ചുവടി ചതച്ച് നടുവേദനയുള്ള ഭാഗത്ത് വെച്ച് കെട്ടിയാൽ വളരെ പെട്ടെന്ന് നടുവേദന കുറയും.

ഈ സസ്യം ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂൺ വെള്ളത്തിൽ തിളപ്പിച്ച് ദിവസവും രാവിലെ കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാനുള്ള ഏറ്റവും നല്ലൊരു പ്രതിവിധിയാണ്. ശരീരത്തിൽ ഉണ്ടാകുന്ന ക്ഷതങ്ങൾ മാറ്റുവാൻ ഇത് കഷായം വെച്ച് കുടിക്കുന്നത് നല്ലതാണ്. ആനച്ചുവടിയും ജീരകവും കൂട്ടിയിറച്ചു കഴിച്ചാൽ മഞ്ഞപ്പിത്തം വളരെ എളുപ്പത്തിൽ ശ്രമിക്കും.

നടുവേദന മാറുന്നതിന് ഇത് സമൂലം അരച്ച് പുരട്ടിയാൽ മതിയാകും. വിഷ ജന്തുക്കളുടെ കടിയേറ്റാൽ ഈ സസ്യം അരച്ചു പുരട്ടുന്നത് വിഷം ശമിപ്പിക്കാൻ വളരെ നല്ലതാണ്. തലയിലെ താരൻ അകറ്റുന്നതിന് ഇത് അരച്ച് താളിയായി ഉപയോഗിക്കാം. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ഒരു സസ്യം കൂടിയാണിത്. ഇതിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും അറിയുന്നതിന് വീഡിയോ കാണൂ.