ഒരുപാട് ആളുകളെ അലട്ടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് നെഞ്ചരിച്ചിൽ. ഇന്ന് സർവസാധാരണമായി കാണുന്ന ഒരു പ്രശ്നം കൂടിയാണിത്. ദഹിക്കാത്ത ഭക്ഷണങ്ങളും ദഹന രസവും ഒക്കെ അന്നനാളത്തിലൂടെ മുകളിലോട്ട് കയറുമ്പോഴാണ് ഈ പ്രശ്നം അനുഭവപ്പെടുന്നത്. ദൈനംദിന ജീവിതത്തിൽ ധാരാളം ആളുകൾ നേരിടുന്ന ആരോഗ്യപ്രശ്നം കൂടിയാണിത്. മിക്ക ആളുകളും ഇതിനെ ഹൃദയസംബന്ധമായ പ്രശ്നമായി കണക്കാക്കുന്നു.
എന്നാൽ ദഹന സംബന്ധമായ ഒരു പ്രശ്നമാണ്. ആമാശയത്തിലെ ഭക്ഷണവും ആസിഡും അന്നനാളത്തിലേക്ക് തിരികെ പോകുമ്പോഴാണ് ഇതുണ്ടാവുന്നത്. അന്നനാളത്തിന്റെ പാളിയിൽ കത്തുന്നത് പോലുള്ള ഒരു അസ്വസ്ഥത അനുഭവപ്പെടും. ഇത് ഹൃദയത്തിന് സമീപമായി സംഭവിക്കുമ്പോൾ അതിനെ നെഞ്ചരിച്ചിലിന് പറയാം. എരിവ് കൂടുതലുള്ള ഭക്ഷണങ്ങൾ, മസാല അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയൊക്കെയാണ് പ്രധാനമായും ഇത് ഉണ്ടാകുന്നത്. ചില ആളുകൾക്ക് ജീവിതശൈലിയിലെ തെറ്റുകൾ കാരണവും നെഞ്ചിരിച്ചിൽ അനുഭവപ്പെടാം.
ചില മരുന്നുകളും ഇതിന് കാരണമായി തീരുന്നു. നെഞ്ച് കത്തുന്നത് പോലുള്ള അസ്വസ്ഥതയാണ് ഇതുമൂലം ഉണ്ടാവുന്നത്. പ്രധാനമായും രാത്രിയിലാണ് ഇത് വഷളാകുക. ഉറങ്ങുമ്പോൾ ഗുരുത്വാകർഷണബലം കാരണം ഭക്ഷണം വയറ്റിൽ നിന്ന് അന്നനാളത്തിലേക്ക് സഞ്ചരിക്കുന്നു. എന്നാൽ നിൽക്കുമ്പോഴും ഇരിക്കുമ്പോഴും ഇത് സംഭവിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് കിടക്കുന്ന സമയത്ത് കൂടുതലായി നെഞ്ചരിച്ചൽ അനുഭവപ്പെടുന്നത്.
ചില മരുന്നുകളുടെ അമിത ഉപയോഗവും പുകവലി ശീലവും എല്ലാം ചിരിച്ചിൽ വരാനുള്ള സാധ്യത കൂടുതലാകുന്നു. രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയാണ് ഏറ്റവും ഉത്തമമായ പരിഹാരം. കൊഴുപ്പും മസാലയും ഉള്ള ഭക്ഷണം രാത്രി കൂടുതലായും കഴിക്കാതിരിക്കുക അതുപോലെതന്നെ ഭക്ഷണം കഴിച്ചു ഉടൻ തന്നെ ഉറങ്ങുന്നതും നല്ലതല്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.