ഇതറിഞ്ഞില്ലെങ്കിൽ മൗത്ത് വാഷ് ഉപയോഗിച്ചാലും വായ്നാറ്റം മാറില്ല, ഇതാണ് യഥാർത്ഥ കാരണം…

പലരും പറയാൻ മടിക്കുന്ന ഒരു പ്രശ്നമാണ് വായനാറ്റം. എന്നാൽ നിരവധി ആളുകൾ ഇത് കാരണം ബുദ്ധിമുട്ടുന്നുണ്ട്.നിരവധി കാരണങ്ങൾ കൊണ്ടാണ് ഇതുണ്ടാവുന്നത്. വായിലെ ബാക്ടീരിയയുടെ സാന്നിധ്യമാണ് വായ്നാറ്റം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം. മോശമായ രീതിയിലുള്ള വായനാറ്റം ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്.രണ്ടു മിനിറ്റ് വീതം ദിവസവും രണ്ട് നേരം ചെയ്യണം അല്ലെങ്കിൽ എളുപ്പത്തിൽ വായ്നാറ്റം ഉണ്ടാവാം.

വായിൽ നിർജലീകരണം സംഭവിക്കുമ്പോൾ അല്ലെങ്കിൽ ചില കാരണങ്ങൾ കൊണ്ട് ഉമിനീർ കുറയുകയാണെങ്കിൽ അതും വായ്നാറ്റത്തിന് കാരണമായി തീരുന്നു. ഉമിനീർ കുറയുമ്പോൾ വായിൽ കൂടുതൽ ബാക്ടീരിയകൾ അടിഞ്ഞുകൂടുന്നു ഇത് ദുർഗന്ധം ഉണ്ടാക്കും. ആമാശയ സംബന്ധമായ ചില ആരോഗ്യ പ്രശ്നങ്ങൾ, കുടൽ തടസ്സം പോലുള്ള പ്രശ്നങ്ങളും ഇത് ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്.

നിങ്ങളുടെ ശ്വാസത്തിന് ചീഞ്ഞ മുട്ടയുടെ മണം ഉണ്ടെങ്കിൽ അത് ദഹന നാളത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ കാരണമാകാം. കുടലിലെ സൂക്ഷ്മാണുക്കൾ സൾഫറിനെ വിഘടിപ്പിക്കുകയും അത് ഇത്തരത്തിലുള്ള ഗന്ധം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ശരീരത്തിനകത്തെ ചില രോഗങ്ങളുടെ ഒരു സൂചന കൂടിയാണ് ഇത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വായനാറ്റം പരിഹരിക്കുവാൻ സാധിക്കും. ദിവസത്തിൽ രണ്ട് തവണ പല്ല് തേക്കുന്നത് നിർബന്ധമാക്കുക.

നാവിന്റെ പിൻഭാഗത്ത് പ്രത്യേക ശ്രദ്ധ നൽകി അവിടം കൂടെ വൃത്തിയാക്കുക. ചില അണുബാധകൾ കാരണവും ഈ പ്രശ്നം ഉണ്ടാവാം. വരണ്ട വായ ശ്വാസ ദുർഗന്ധത്തിന് കാരണമാകുന്നു അതുകൊണ്ടുതന്നെ ജലാംശം നിലനിർത്തുന്നത് വായനാറ്റം അകറ്റാനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. നിറയെ വെള്ളം കുടിക്കുന്നത് ഈ പ്രശ്നം ഒഴിവാക്കാനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.