ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരിക അവയവമാണ് കിഡ്നി അഥവാ വൃക്ക. നിരവധി സങ്കീർണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഈ അവയവത്തെ ശരീരത്തിന്റെ അരിപ്പ എന്ന് വേണം പറയാൻ. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത വസ്തുക്കളെയും പുറന്തള്ളാൻ സഹായിക്കുന്ന ഈ അവയവം ശരീരത്തെ ശുദ്ധീകരിക്കുവാൻ സഹായിക്കുന്നു. വൃക്ക തകരാറിൽ ആയാൽ ശരീരത്തിന്റെ മൊത്തം പ്രവർത്തനങ്ങളും തകരാറിലാകും.
വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് ക്രിയാറ്റിൻ അളവ് വർദ്ധിക്കുന്നത്. വൃക്കയ്ക്കുണ്ടാകുന്ന പ്രശ്നങ്ങൾ കണ്ടുപിടിക്കാനുള്ള നല്ലൊരു മാർഗം കൂടിയാണ് ഇത്. ക്രിയാറ്റിൻ അളവ് നോർമലായി.6 മുതൽ1.1 വരെയാണ് കാണപ്പെടുന്നത്. എന്നാൽ 1.4 നേക്കാൾ കൂടുതലാണെങ്കിൽ അത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ മസിലുകൾക്ക് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് ക്രിയാറ്റിൻ വഴിയാണ്.
കരളാണ് ക്രിയാറ്റിൻ എന്ന ഈ ഘടകം ഉല്പാദിപ്പിക്കുന്നത്. പിന്നീട് ഇത് ഊർജ്ജമായി മാറുകയാണ് ചെയ്യുന്നത്. ആവശ്യമുള്ള ക്രിയാറ്റിന് ഉപയോഗിച്ചതിനു ശേഷം ബാക്കിയുള്ളവ വൃക്കയാണ് പുറന്തള്ളുക. രക്തത്തിലെ ക്രിയാറ്റിൻ അളവ് കൃത്യം ആണെങ്കിൽ വൃക്ക ശരിയായി പ്രവർത്തിക്കുന്നു എന്നാണ് അർത്ഥം. എന്നാൽ ചില സന്ദർഭങ്ങളിൽ വൃക്കയുടെ പ്രശ്നം കാരണമല്ലാതെ ക്രിയാറ്റിൻ അളവ് രക്തത്തിൽ വർദ്ധിക്കുന്നു.
കൂടുതൽ വ്യായാമം ചെയ്യുമ്പോൾ, ശരീരത്തിന് വെള്ളം ആവശ്യത്തിന് എത്താതിരിക്കുമ്പോൾ, പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, പാമ്പിൻറെ കടിയേറ്റാൽ, ചില മരുന്നുകളുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം രക്തത്തിൽ ക്രിയാറ്റിൻ അളവ് അധികമാവാൻ കാരണമാകും. പാരമ്പര്യമായി വൃക്കരോഗം ഉള്ളവരിലും, യൂറിക് ആസിഡ് വർദ്ധിക്കുമ്പോൾ എല്ലാം ക്രിയാറ്റിൻ ലെവൽ കൂടുന്നു. അമിതവണ്ണം ഉള്ളവരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.