പലരും നേരിടുന്ന നഖത്തിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. നഖം ഉള്ളിലേക്ക് അഥവാ ദിശ തെറ്റി വളരുന്ന ഒരു അവസ്ഥയാണിത്. നഖത്തിൽ ഉണ്ടാകുന്ന നേര വ്യത്യാസം, വേദന എന്നിവയാണ് ലക്ഷണങ്ങൾ. കുഴിനഖത്തിനൊപ്പം തന്നെ ചില ആളുകളിൽ പഴുപ്പും പൂപ്പൽ ബാധയും ഉണ്ടാകുന്നു. നഖത്തിനു ചുറ്റുമുള്ള ചർമ്മത്തിൽ നീർ വീക്കവും ഉണ്ടാവും. പുറം തൊലിയിലെ മുറിവുകളിലൂടെയും നഖത്തിന്റെ മടക്കുകളിലൂടെയും ബാക്ടീരിയകൾ ചർമ്മത്തിൽ പ്രവേശിക്കുന്നു.
നഖത്തിൽ ഉണ്ടാകുന്ന ഇത്തരം അണുബാധകൾ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് മെച്ചപ്പെടുത്താം. എന്നാൽ ഇവ സാധാരണയായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല. കൂടുതൽ സമയം കൈകാലുകളിൽ നനവ് ഉണ്ടാകുന്ന ജോലികളിൽ ഏർപ്പെടുന്നവർക്കാണ് കുഴിനഖം വേഗത്തിൽ വരുന്നത്. രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിലും ഇത് സാധാരണയായി കണ്ടുവരുന്നു.
കുഴിനഖം മാറുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. കുഴിനഖം അകറ്റാൻ ഏറ്റവും മികച്ചൊരു മരുന്നാണ് ഉപ്പുവെള്ളം. പാദം മുങ്ങിയിരിക്കാൻ പാകത്തിൽ ഒരു പാത്രത്തിൽ ചൂടുവെള്ളം എടുക്കുക. അതിൽ കുറച്ചു ഉപ്പിട്ട് കുഴിനഖം ഉള്ള പാദം അതിലേക്ക് ഇറക്കി വയ്ക്കുക. അരമണിക്കൂർ കാല അതിൽ മുക്കിവയ്ക്കുന്നത് നല്ലതാണ്. അതിനുശേഷം ഒരു ബൗളിൽ കുറച്ചു കസ്തൂരി മഞ്ഞൾ പൊടിയും അലോവേരയുടെ ജെല്ലും ചേർത്തു കൊടുക്കുക.
ഇവ രണ്ടും നന്നായി യോജിപ്പിച്ച് രാത്രി കിടക്കുന്നതിനു മുൻപായി കുഴിനഖം ഉള്ള കയ്യിലോ കാലിലോ പുരട്ടാവുന്നതാണ്. അടുത്ത ദിവസം കഴുകിക്കളയാം. തുടർച്ചയായി കുറച്ചു ദിവസം ഇങ്ങനെ ചെയ്താൽ കുഴിനഖം പൂർണ്ണമായും മാറിക്കിട്ടും. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഈ രീതി കുഴിനഖമുള്ള ആർക്കും ചെയ്തു നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.