നിരവധി ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് പൈൽസ് അഥവാ മൂലക്കുരു. മലദ്വാരത്തിലെ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന വീക്കം ആണ് ഇത്. ഇതിനെ ഹെമറോയിഡുകൾ എന്നും പറയാറുണ്ട്. മലദ്വാരത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക് കൂടുതൽ വലിച്ചാൽ ഉണ്ടാകുമ്പോഴും കനം കുറയുമ്പോഴും പൈൽസ് ഉണ്ടാകാം. ഇത്തരത്തിൽ വീക്കം വന്ന രക്തക്കുഴലുകളുടെ മുകളിൽ മർദ്ദം കൂടുമ്പോൾ അവ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നു.
അമിതമായ മർദ്ദം മലാശയത്തിലെ രക്തക്കുഴലുകളെ ബാധിച്ച് അവയ്ക്ക് വീക്കം ഉണ്ടാകുന്നതാണ് ഇതിൻറെ പ്രധാന കാരണം. ചിലരിൽ പാരമ്പര്യമായും ഈ രോഗാവസ്ഥ കണ്ടുവരുന്നു. പൈൽസ് രണ്ട് തരത്തിലാണ് ഉള്ളത് ഇന്റെർണൽ പൈൽസും എക്സ്റ്റേണൽ പൈൽസും. മലദ്വാരത്തിനകത്ത് മലദ്വാരത്തിന്റെയും മലാശയത്തിന്റെ കീഴ്ഭാഗത്തെയും ലൈനിങ്ങിൽ രൂപപ്പെടുന്നത് ഇന്റേണൽ പൈൽസ് എന്നു പറയാം.
കാണാനോ സ്പർശിച്ചു മനസ്സിലാക്കാനോ സാധിക്കുകയില്ല. രക്തസ്രാവം ഉണ്ടാകുന്നതാണ് പ്രധാന ലക്ഷണം. ചില സന്ദർഭങ്ങളിൽ ഇതു വലുതായി പുറത്തേക്ക് ഇറങ്ങുകയും വീണ്ടും സ്വയം ഉള്ളിലേക്ക് കയറി പോവുകയും ചെയ്യുന്നു. ദ്വാരത്തിന് പുറത്ത് ചുറ്റുമുള്ള ചർമ്മത്തിൽ രൂപപ്പെടുന്ന പൈൽസ് ആണ് എക്സ്റ്റേണൽ പൈൽസ്. കടുത്ത വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നു. ഇവ കാണാനും തൊട്ടു നോക്കാനും സാധിക്കും രക്തസ്രാവവും ഉണ്ടാവാറുണ്ട്.
മലവിസർജന സമയത്ത് മലദ്വാരത്തിൽ നിന്ന് വേദന ഇല്ലാതെ രക്തസ്രാവം ഉണ്ടാകുന്നതാണ് പൈൽസിന്റെ പ്രധാന ലക്ഷണം. മലദ്വാരത്തിന് ചുറ്റുമായി ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടുന്നതും മറ്റൊരു ലക്ഷണമാണ്. പ്രായഭേദമന്യേ ആർക്കുവേണമെങ്കിലും ഈ രോഗാവസ്ഥ ഉണ്ടാവാം. സ്ഥിരമായി മലബന്ധവും വയറിളക്കവും നേരിടുന്നവർക്ക് ഇത് ഉണ്ടാവുന്നതിനുള്ള സാധ്യത ഏറെയാണ്. കൂടാതെ അമിതവണ്ണം ഉള്ളവർക്കും ഈ അവസ്ഥയുണ്ടാകുന്നു. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.