ജീവിതത്തിൽ ഒരിക്കലെങ്കിലും ഫംഗസ് അണുബാധ നേരിടാത്തവരായി ആരുമുണ്ടാവില്ല. മോശം ശുചിത്വം, ഈർപ്പം, ഊഷ്മള കാലാവസ്ഥ എന്നിവയെല്ലാമാണ് ഫംഗസ് അണുബാധയ്ക്ക് കാരണമാകുന്നത്. അസഹനീയമായ ചൊറിച്ചിലാണ് ഇതിനുള്ള പ്രധാന കാരണം. ഇതിനായി വിപണിയിൽ പല മരുന്നുകളും ആൻറി ഫംഗൽ ക്രീമുകളും ലഭ്യമാണ്. എന്നാൽ ഇവയുടെ അമിത ഉപയോഗം മറ്റു പല ചർമ്മ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
ഈർപ്പം ഉള്ളതും നനഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുന്നത് ഫംഗസ് അണുബാധയ്ക്ക് കാരണമാകുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞ വരിലാണ് ഇത് കൂടുതലായും കാണുന്നത് പ്രധാനമായും പ്രമേഹം, എച്ച്ഐവി, ക്യാൻസർ തുടങ്ങിയ അടിസ്ഥാന രോഗങ്ങൾ ഉള്ളവരിലും ഫംഗസ് അണുബാധ എളുപ്പത്തിൽ പിടിപെട്ടേക്കാം. വ്യക്തി ശുചിത്വം പാലിക്കാത്തവരിലും മോശം ചുറ്റുപാടിൽ ജീവിക്കുന്നവരിലും ഫംഗസ് അണുബാധയ്ക്ക് സാധ്യത ഏറെയാണ്.
വൃത്തിഹീനമായ സോങ്സ്, വൃത്തിയില്ലാത്തതായ അടിവസ്ത്രങ്ങൾ എന്നിവ ധരിക്കുന്നവരിലും ഇത് ഉണ്ടാകുന്നു. അമിതവണ്ണം ഫംഗസ് അണുബാധയ്ക്കുള്ള മറ്റൊരു കാരണമാണ്. ഇതുമൂലം ചർമ്മത്തിന്റെ മടക്കുകളിൽ ഈർപ്പം നിലനിൽക്കുകയും ഫംഗസിന് വളരാനുള്ള സാധ്യത ഒരുങ്ങുകയും ചെയ്യുന്നു. അമിതമായി മാനസിക സമ്മർദ്ദം നേരിടുന്ന ആളുകളിൽ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വേഗത്തിൽ കുറയുന്നു ഇതും ഫംഗസ് അണുബാധകളിലേക്ക് നയിക്കും.
ഇരുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് വിയർപ്പിന് കാരണമാകുന്നു ഇതിലൂടെയും അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കും. അടിവസ്ത്രങ്ങൾ നനവില്ലാത്തതും വെയിലത്തിട്ട് ഉണക്കിയതും ആയിരിക്കണം. ചുവന്ന തടിപ്പുകൾ, അസഹനീയമായ ചൊറിച്ചിൽ, വെള്ള നിറത്തിലുള്ള പാടുകൾ തുടങ്ങിയവയെല്ലാമാണ് ഇതിൻറെ ചില ലക്ഷണങ്ങൾ. ഇത് പ്രായഭേദമന്യേ എല്ലാവരിലും കാണപ്പെടുന്ന ഒരു ചർമ്മ പ്രശ്നമാണ്. പലരും വളരെ നിസ്സാരമാക്കി കളയുന്ന ഈ പ്രശ്നം ചില ആളുകളിൽ ഗുരുതരമായേക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.