ഒരു മനുഷ്യായുസ്സിൽ നമുക്ക് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യമാണ് മൂന്നു നേരവും ആഹാരം ലഭിക്കുക എന്നത്. അതില്ലാത്ത എത്രയോ കോടി കണക്കിന് മനുഷ്യർ ഈ ലോകത്ത് ജീവിക്കുന്നു. മൂന്നുനേരവും ആഹാരം ആ ഈശ്വരൻ നമുക്ക് തന്നിട്ടുണ്ടെങ്കിൽ വേറെ എന്ത് കുറവ് നമുക്കുണ്ടെങ്കിലും അതെല്ലാം മറന്ന് നമ്മൾ ഈശ്വരനോട് നന്ദി പറയണം. അതുതന്നെയാണ് ഈ ആയുസ്സിൽ നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഈശ്വരാനുഗ്രഹം.
അന്നപൂർണ്ണശ്വരി ദേവി നമ്മുടെ വീട്ടിൽ വസിച്ചാൽ മാത്രമേ നമുക്ക് മൂന്നു നേരവും മുടങ്ങാതെ ഭക്ഷണം ലഭിക്കുകയുള്ളൂ. നമ്മുടെ അടുക്കളയിലും ഊണ് മുറിയിലും ദേവിയുടെ സാന്നിധ്യം ഉണ്ടാവണം. വാസ്തുപ്രകാരം ഒരു വീടിൻറെ ഡൈനിങ് റൂമിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഊണു മേശയിടുന്ന സ്ഥലം വെളിച്ചമുള്ള ഭാഗമായിരിക്കണം. അത് ഏറ്റവും നിർബന്ധമായ ഒരു കാര്യമാണ്.
ഊണ് കഴിക്കുന്ന സമയത്ത് അതിൻറെ തൊട്ടടുത്തുള്ള ജനാല തുറന്നിടുന്നത് വളരെ ഐശ്വര്യപൂർണ്ണമാണ്. ഡൈനിങ് ടേബിൾ ഒരിക്കലും തെക്കേ ഭിത്തിയോട് ചേർത്ത് ഇടാൻ പാടുള്ളതല്ല. മുറിയുടെ നടുവിലായി ഡൈനിങ് ടേബിൾ ഇടുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല പക്ഷേ ഒരിക്കലും തെക്കോട്ട് മുഖം തിരിഞ്ഞിരുന്ന് ആഹാരം കഴിക്കാൻ പാടില്ല.
ഡൈനിങ് ടേബിളിന്റെ മദ്യവശത്തായി ഈ ഒരു വസ്തു വെച്ചാൽ വളരെ വലിയ മാറ്റങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ടാകും. താമരയുടെ ഷേപ്പിൽ ഉള്ള വിളക്കുകൾ, പഴം ഇട്ടുവയ്ക്കുന്ന കൂടുകൾ, അല്ലെങ്കിൽ സ്വർണ്ണ നിറത്തിലുള്ള താമരപ്പൂ വെക്കുന്നത് ഏറ്റവും ഐശ്വര്യമാണ്. ഇത് വീടിന് സമൃദ്ധിയും സമ്പത്തും വന്നുചേരുന്നതിന് കാരണമാകുന്നു. തുടർന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.