വായ്പുണ്ണിനോടൊപ്പം ഈ ലക്ഷണം കൂടി ഉണ്ടെങ്കിൽ ഉടൻതന്നെ ചികിത്സ ഉറപ്പാക്കൂ അല്ലെങ്കിൽ ഗുരുതരം ആവും….

വളരെ സാധാരണമായി കണ്ടുവരുന്ന ഒരു വദനരോഗമാണ് വായ്പുണ്ണ്. പ്രായഭേദമന്യേ ഇത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്നു. രോഗപ്രതിരോധ ശക്തിയിൽ വരുന്ന ചെറിയ വ്യത്യാസങ്ങളാണ് വായ്പുണ്ണിന് കാരണമാകുന്നത്. ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ കഴിയാത്തവയാണ്. ചില ആളുകളിൽ സംസാരിക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.

പല കാരണങ്ങൾ കൊണ്ടാണ് വായ്പുണ്ണ് ഉണ്ടാകുന്നത് ചില കാരണങ്ങൾ പേടിക്കാൻ ഇല്ലെങ്കിലും മറ്റു ചിലത് കുറച്ച് ഗൗരവമേറിയതാണ്. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവയുടെ അഭാവമാണ് ഒരു പ്രധാന കാരണം. സാധാരണമായ മറ്റൊരു കാരണം വായിന്റെ തൊലി പല്ലിൻറെ അറ്റം കൊണ്ട് കടിക്കുമ്പോൾ ഉണ്ടാകുന്ന മുറിവ് പിന്നീട് പുണ്ണായി മാറുന്നതാണ്. ചിലതരം ധാന്യങ്ങളും ഭക്ഷണപദാർത്ഥങ്ങളും അലർജി ഉണ്ടാക്കുകയും അത് വായ്പുണ്ണിന് കാരണമാവുകയും ചെയ്യുന്നു.

അമിതമായി ലഹരി മരുന്നുകൾ പാൻ മസാലകൾ എന്നിവ ഉപയോഗിക്കുന്നവരിലും ഇത് കണ്ടുവരുന്നു. ഉദരസംബന്ധമായ ചില പ്രശ്നങ്ങൾ ഉള്ളവർക്കും വായ്പുണ്ണ് പ്രത്യക്ഷപ്പെടാം. എന്നാൽ ഇത് വയറുവേദന, വയറിളക്കം, ദഹനക്കേട്, മലബന്ധം എന്നീ രോഗലക്ഷണങ്ങളോടൊപ്പം ആയിരിക്കും. ചില മരുന്നുകളുടെ ഉപയോഗവും ഇത് ഉണ്ടാക്കുന്നുണ്ട് പ്രത്യേകിച്ചും ആൻറിബയോട്ടിക്കുകളും വേദനാസംഹാരികളും ക്യാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ചില മരുന്നുകളും.

മാരുടെ ജനനേന്ദ്രിയത്തിലും രഹസ്യ ഭാഗങ്ങളിലും വട്ടത്തിൽ ഒരുമിച്ചുണ്ടാകുന്ന ചില പുണ്ണുകൾ അതിന്റെ കൂടെ വായ്പുണ്ണ് ആവുന്നുണ്ടെങ്കിൽ ഇത് ബഹുസെറ്റ് എന്ന ലോകത്തെ സൂചിപ്പിക്കുന്നു. ഈ രോഗാവസ്ഥ പിടിപെടുന്ന 25% രോഗികൾക്കും കാഴ്ച നഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ വായ്പുണ്ണിനോടൊപ്പം ഇത്തരം ലക്ഷണങ്ങൾ കൂടി കണ്ടെങ്കിൽ ഉറപ്പായും ചികിത്സ ഉറപ്പുവരുത്തണം. ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.