സൗന്ദര്യ സംരക്ഷണത്തിന് വളരെ വലിയ പ്രാധാന്യം നൽകുന്ന ഒരു തലമുറയാണ് ഇന്നത്തേത്. സൗന്ദര്യത്തിന് വളരെ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും പല സൗന്ദര്യ പ്രശ്നങ്ങളും ഇന്ന് മിക്ക ആളുകളെയും അലട്ടിക്കൊണ്ടിരിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചർമ്മത്തിന് നിറവ്യത്യാസങ്ങൾ ഉണ്ടാവുക എന്നത്. ഇതുണ്ടാവുന്നതിന് പിന്നിലെ പ്രധാന കാരണം പിഗ്മെന്റേഷൻ പ്രശ്നങ്ങളാണ്.
ചർമ്മത്തിന് നിറം നൽകുന്ന ഒരു പദാർത്ഥമാണ് മെലാനിൻ. ഇതിൻറെ അമിതമായ ഉൽപാദനം സ്കിൻ പിഗ്മെന്റേഷൻ ഉണ്ടാവുന്നതിന് കാരണമാകും. മുഖത്തിന്റെ നിറംമങ്ങുന്നതിനോടൊപ്പം തവിട്ട് നിറത്തിലുള്ള പാച്ചുകളും ഇതിനൊപ്പം പ്രത്യക്ഷപ്പെടുന്നു. എന്നാൽ ചില സ്ത്രീകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് മേലാസ്മ അഥവാ കരിമംഗല്യം. മുഖത്തിന്റെ ചില ഭാഗങ്ങളിൽ ഉണ്ടാകുന്ന കരിവാളിപ്പാണ് പ്രധാന ലക്ഷണം.
ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഇത് കൂടുതലായും സ്ത്രീകളിലാണ് കണ്ടുവരുന്നത്. റോസാസിയ, സോറിയോസിസ്, എക്സിമ, കോൺടാക്ട് ധർമ്മടൈറ്റിസ് തുടങ്ങിയവയെല്ലാം ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിനോടൊപ്പം തന്നെ മുഖക്കുരു, റിംഗ് വെർമം എന്നീ അണുബാധകളും ഉണ്ട്. മിക്ക സന്ദർഭങ്ങളിലും സ്കിന്നിൽ ഉണ്ടാകുന്ന ഇത്തരം പിഗ്മെന്റേഷൻ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാക്കുന്നില്ലെങ്കിലും ഇതിൻറെ ലക്ഷണങ്ങളെ അവഗണിച്ചാൽ കൂടുതൽ ചർമ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
പ്രായമാകുന്നതിനു മുൻപ് തന്നെ ചുളിവുകളും പാടുകളും ചർമ്മത്തിൽ ഉണ്ടാവുന്നതിന് ഇവയൊക്കെ കാരണമാകും. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഈ പ്രശ്നങ്ങൾ ഒരു പരിധി വരെ. കുറയ്ക്കാൻ സാധിക്കും ദിവസവും സൺസ്ക്രീൻ ഉപയോഗിക്കുക, വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുക, ചർമ്മത്തെ ഈർപ്പം ഉള്ളതാക്കി നിലനിർത്തുക, സ്കിൻ കെയർ ഉൽപ്പന്നങ്ങൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക തുടങ്ങിയവയെല്ലാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.