ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് നര. പണ്ടുകാലങ്ങളിൽ പ്രായമായ ഒരു ലക്ഷണമായാണ് ഇതിനെ കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ ഇത് വളരെ സാധാരണമായി കാണുന്ന ഒരു സൗന്ദര്യ പ്രശ്നമായി മാറി കഴിഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. പോഷകാഹാരത്തിന്റെ കുറവ്, മാനസിക സമ്മർദ്ദം.
ഉറക്കക്കുറവ്, പാരമ്പര്യം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് നര ഉണ്ടാവാം. അകാലനരയ്ക്ക് മറ്റൊരു കാരണമായി പറയപ്പെടുന്നത് ചില കെമിക്കലുകൾ അടങ്ങിയ ഹെയർ ഉൽപ്പന്നങ്ങളുടെ ഉപയോഗവും ആണ്. ഇതിന് പരിഹാരമായി വിപണിയിൽ നിരവധി ഹെയർ ഡൈകൾ ലഭ്യമാണ്. എന്നാൽ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തുവാൻ സാധിക്കുകയില്ല.
അതുകൊണ്ടുതന്നെ മുടിയുടെ ആരോഗ്യത്തിനും സംരക്ഷണത്തിനും ഏറ്റവും ഉത്തമം പ്രകൃതിദത്തമായ ഉൽപ്പന്നങ്ങളാണ്. നര അകറ്റുന്നതിന് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം. ഇത് തയ്യാറാക്കുന്നതിന് ഏറ്റവും പ്രധാനമായി വേണ്ടത് മുരിങ്ങയുടെ ഇലയാണ്. മുരിങ്ങയുടെ ഇല എടുത്ത് അത് നന്നായി കഴുകി വൃത്തിയാക്കി അരച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് നീലയമരി പൊടി ചേർത്തു കൊടുക്കുക.
ഇവ നന്നായി ഇളക്കി യോജിപ്പിച്ച് ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ കുറച്ച് സമയം അടച്ചു വയ്ക്കുക. പിന്നീട് മുടിയിഴകളിൽ നന്നായി തേച്ചുപിടിപ്പിക്കേണ്ടതാണ്. കുറച്ച് സമയം കഴിഞ്ഞ് ഇത് കഴുകി കളയാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ ഹെയർ ഡൈ മുടിയുടെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. ഒറ്റ യൂസിൽ തന്നെ വ്യത്യാസം അനുഭവപ്പെടാം. ഇത് ചെയ്യേണ്ട വിധം വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.