കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് വിരശല്യം. എന്നാൽ ഇത് കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും കണ്ടുവരുന്നു. വിരശല്യം ഉണ്ടാകുന്നതിന് പല കാരണങ്ങളും ഉണ്ട്. വ്യക്തി ശുചിത്വം കുറഞ്ഞവരിലും, പുറത്തുനിന്ന് അമിതമായ ആഹാരങ്ങൾ കഴിക്കുന്നവരിലും ദിവസേന മധുര പലഹാരങ്ങൾ കഴിക്കുന്നവരിലും. ഈ പ്രശ്നം കൂടുതലായും കണ്ടുവരുന്നു. കൂടാതെ വൃത്തിഹീനമായ ആഹാരങ്ങൾ കഴിക്കുന്നതും വിരശല്യം ഉണ്ടാവുന്നതിന്റെ കാരണമാണ്.
വിര നമ്മുടെ വയറ്റിൽ രൂപപ്പെട്ടാൽ ശരീരത്തിന് ക്ഷീണവും അസ്വസ്ഥതയും ഉണ്ടാകുന്നു. ശരീരത്തിൽ വിരശല്യം ഉണ്ടായാൽ അനുഭവപ്പെടുന്ന പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് അമിതമായി മരം കുറയുക എന്നത്. വയറ്റിൽ ഉണ്ടാകുന്ന അസ്വസ്ഥത, ഇടയ്ക്കിടയ്ക്ക് വിശപ്പ് അനുഭവപ്പെടുക, വയറുവേദന, വയറിളക്കം, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന തുടങ്ങിയവയെല്ലാം വിരശല്യത്തിന്റെ ലക്ഷണങ്ങളാണ്.
ചില ആളുകളിൽ പനിയും കഫക്കെട്ടും കണ്ടുവരുന്നുണ്ട്. ഇത് പൂർണ്ണമായി അകറ്റുന്നതിന് വീട്ടിൽ തന്നെ ചില പൊടിക്കൈകൾ ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതിന് ഏറ്റവും പ്രധാനമായി വേണ്ടത് വെളുത്തുള്ളിയാണ് കുട്ടികൾക്കാണെങ്കിൽ ഒന്നോ രണ്ടോ വെളുത്തുള്ളിയുടെ അല്ലിയെടുക്കുക അവ നന്നായി ചതച്ചെടുത്ത് അതിലേക്ക് അല്പം ചെറുതേൻ ഒഴിച്ചു കൊടുക്കുക. രാത്രി കിടക്കുന്നതിനു മുൻപ് ഇത് കഴിച്ച് കിടക്കാവുന്നതാണ്.
കുറച്ചുദിവസം തുടർന്ന് ഇത് ചെയ്താൽ വിരശല്യം പൂർണമായും മാറിക്കിട്ടും. അടുത്ത ഒരു കിടിലൻ രീതിയാണ് തുമ്പയില വെച്ചിട്ടുള്ളത്. സമൂലം തുമ്പ എടുക്കുക നല്ലവണ്ണം കഴുകി വൃത്തിയാക്കിയതിനു ശേഷം അരച്ചെടുക്കുക അതിലേക്ക് അല്പം ചെറുതേൻ ഒഴിച്ച് രാത്രി കിടക്കുന്നതിനു മുൻപ് കഴിക്കാവുന്നതാണ്. ശുദ്ധമായ തേൻ വേണം ഇതിനായി എടുക്കുവാൻ. മൂന്നാല് പ്രാവശ്യം ഇത് ചെയ്താൽ വിരശല്യം മാറിക്കിട്ടും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.