അടുക്കളയിൽ ഉപയോഗിക്കുന്ന പല ചേരുവകളും നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞവയാണ് പരമ്പരാഗതമായി മരുന്നുകളായി കണക്കാക്കപ്പെടുന്നവയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെളുത്തുള്ളി. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് വെളുത്തുള്ളി. ഇത് പതിവായി ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ലഭിക്കുന്ന ഗുണങ്ങൾ ആരെയും ഞെട്ടിക്കും.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഇതുമൂലം ഉണ്ടാകുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും വെളുത്തുള്ളി വളരെ വലിയ പങ്കുവഹിക്കുന്നു. ഇന്ന് നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഹൃദ്രോഗങ്ങൾ. ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും ആണ് ഇതിന് പിന്നിലെ പ്രധാന കാരണം. ദിവസവും വെളുത്തുള്ളി കഴിക്കുന്നതിലൂടെ ആ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ സാധിക്കുന്നു.
ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇത് ഏറെ സഹായകമാണ്. കുടലിനുള്ളിലെ വിര മറ്റ് അണുബാധകൾ എന്നിവ ചെറുക്കുന്നതിന് വെളുത്തുള്ളി ഉപയോഗിക്കാം. രാവിലെ എണീറ്റ ഉടൻ വെറും വയറ്റിൽ വെളുത്തുള്ളിയുടെ അല്ലി കഴിക്കുന്നത് ചുമ,ജലദോഷം എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് ഏറെ ഗുണം ചെയ്യും. ബാക്ടീരിയ, ഫംഗസ്, വൈറസ് തുടങ്ങിയ സൂക്ഷ്മ രോഗാണുക്കൾക്കെതിരെ പോരാടുന്നതിന് വെളുത്തുള്ളി ഉപയോഗിക്കാം.
ഇതിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന ഘടകം ആണ് ഈ ഗുണങ്ങൾക്ക് കാരണമാകുന്നത്. സന്ധികളിലോ പേശികളിലോ ഉണ്ടാക്കുന്ന വീക്കവും വേദനയും ഇല്ലാതാക്കുന്നതിന് ഉള്ളി ഓയിൽ പുരട്ടാവുന്നതാണ്. ഇത് വേഗത്തിൽ തന്നെ ആശ്വാസം ലഭിക്കുന്നതിന് കാരണമാകും. ആരോഗ്യ ഗുണങ്ങൾക്ക് പുറമേ സൗന്ദര്യ ഗുണങ്ങളും ഇതിലുണ്ട്. മുഖക്കുരു മാറ്റുന്നതിനും മറ്റ് ചർമ്മ പരിപാലനത്തിനും ഇത് ഏറെ നല്ലതാണ്. വെളുത്തുള്ളി കാൻസർ രോഗത്തെ തടയുമെന്ന് കണ്ടെത്തിയിരിക്കുന്നു. വെളുത്തുള്ളിയുടെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.