മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിയൊരുക്കുന്നു. അത്തരത്തിൽ മാറിയ ജീവിതശൈലി അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ. വൈകാരികമായ പ്രതികരണങ്ങൾക്കും ദേഷ്യത്തിനും എല്ലാം ഈ ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകൾ കാരണമാകും. അതുകൊണ്ടുതന്നെ ഇത് നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല ജാഗ്രത പാലിക്കുകയും കൃത്യമായ ചികിത്സ തേടേണ്ടതുമാണ്.
കഴുത്തിനു മുൻഭാഗത്ത് ശബ്ദനാളത്തിന് തൊട്ടു താഴെയായി സ്ഥിതിചെയ്യുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുന്നതാണ് ഇതിൻറെ പ്രധാന ധർമ്മം. ഈ ഹോർമോണിന്റെ അളവ് കുറഞ്ഞാലും കൂടിയാലും പല പ്രശ്നങ്ങൾക്കും കാരണമാകും. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിനുള്ള തൈറോയ്ഡ് ഹോർമോൺ പുറപ്പെടുവിക്കാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം.
ശരീരഭാരം കൂടുക, അലസത, വിഷാദരോഗം, ചർമ്മം വരളുക, മുടി കൊഴിയുക, മലബന്ധം, ഹൃദയമിടിപ്പ് വർദ്ധിക്കുക തുടങ്ങിയവയാണ് ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ. ഇത് ചികിത്സിക്കാതെ ഇരുന്നാൽ ഹൃദ്രോഗത്തിലേക്കും വന്ധ്യയിലേക്കും. ഹോർമോൺ ഗുളികകൾ കഴിക്കുന്നത് വഴിയും അയഡിന്റെ കുറവ് നികത്താൻ ഉള്ള ഭക്ഷണക്രമങ്ങൾ പിന്തുടരുന്നതിലൂടെയും ഇത് ഒരു പരിധിവരെ ഇല്ലാതാക്കാൻ സാധിക്കുന്നു.
പാരമ്പര്യമായും തൈറോയ്ഡ് പ്രശ്നങ്ങൾ വരാനുള്ള സാധ്യത ഏറെയാണ്. ശരീരഭാരത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ ക്രമമില്ലായ്മയും ഇതിൻറെ ലക്ഷണമാകുന്നു. അമിതമായ ക്ഷീണം കുതിര പ്രശ്നങ്ങൾ ചൂട് അല്ലെങ്കിൽ തണുപ്പ് രണ്ടും സഹിക്കാൻ പറ്റാത്ത അവസ്ഥ ഇവയെല്ലാം തൈറോയ്ഡ് ഹോർമോണിന്റെ വ്യതിയാനങ്ങൾ ആണ്. തൈറോയ്ഡ് പോലെ തന്നെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് പ്രമേഹവും. ഇത് ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്നു. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിലൂടെ ഇത്തരത്തിലുള്ള രോഗങ്ങളിൽ നിന്ന് മോചനം നേടാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.