പണ്ടുകാലത്ത് വളരെയധികം ഉപയോഗിച്ചിരുന്ന സസ്യമാണ് ആനച്ചുവടി. നിരവധി ഔഷധഗുണങ്ങളാൽ സമ്പന്നമായ ഈ സസ്യം പല രോഗങ്ങളുടെയും ശമനത്തിനായി ഉപയോഗിച്ചിരുന്നു. ഇതിൽ ധാരാളം ആയി പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇതിൻറെ ഇലകളും വേരും ഔഷധഗുണങ്ങളാൽ സമ്പന്നമാണ്. ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും അസിഡിറ്റി ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ഇത് ഗുണം ചെയ്യും.
പലതരത്തിലുള്ള ആമാശയ രോഗങ്ങൾക്കുള്ള മരുന്നായി ഈ സസ്യത്തെ ഉപയോഗിക്കാം. ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ ഉള്ള ഒരു പ്രത്യേക കഴിവ് ഇതിനുണ്ട്. ആനച്ചുവടിയുടെ നീരെടുത്ത് കഴിച്ചാൽ ഭക്ഷ്യവിശബാധ മാറിക്കിട്ടും വേഗത്തിൽ ശമനം ഉണ്ടാകുന്നു. ആനച്ചുവടിയുടെ ഇലയും വേരും ചതച്ച് നീരെടുത്ത് ജീരകം ചേർത്ത് തയ്യാറാക്കുന്ന കഷായം കുടിച്ചാൽ മൂത്രാശയ രോഗങ്ങൾ പമ്പകടക്കും അതിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.
ഇതിൻറെ ഇലകൾ തണലത്ത് വെച്ച് ഉണക്കിപ്പൊടിച്ച് നിത്യവും കഴിക്കുന്നത് ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. ആർത്തവ വിരാമത്തോടെ അനുബന്ധിച്ച് സ്ത്രീകൾ നേരിടുന്ന പല ശാരീരിക ബുദ്ധിമുട്ടുകൾക്കും പരിഹാരം ലഭിക്കുന്നതിന് ഈ സസ്യം ഏറെ നല്ലതാണ്. ഇതിൽ ധാരാളം ആയി ഇരുമ്പ് അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഇതിൻറെ ഒരു പ്രത്യേകത ആവുന്നു.
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് അകറ്റാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ചു നിർത്താനും ഈ ചെടി ഏറെ സഹായിക്കുന്നു. ഇത് വേരോടെ പിഴുതെടുത്ത് നല്ലപോലെ കഴുകിയശേഷം ചതച്ചെടുക്കുക എന്നിട്ട് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. ഈ വെള്ളം ഊറ്റിയെടുത്ത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കുന്നതിന് സഹായകമാകുന്നു. ഈ സസ്യത്തിന്റെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും അറിയുന്നതിനായി വീഡിയോ കാണൂ.