ഏതു പ്രായത്തിലും ചെറുപ്പമായിരിക്കാൻ ഇനി ദിവസവും 5 മിനിറ്റ് ഇത് ചെയ്താൽ മതി…

എന്നും ചെറുപ്പമായിരിക്കും ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ യൗവനത്തിൽ അതിനുവേണ്ടി നമ്മൾ ഒന്നും തന്നെ ചെയ്യാറില്ല. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറച്ചുസമയം യുവത്വം നിലനിർത്താൻ വളരെ എളുപ്പമാണ്. മുഖത്ത് വീഴുന്ന ചുളിവുകൾ, ചർമ്മത്തിന്റെ മുറുക്കം കുറയുക, മൂക്കിനും ചുണ്ടിന്റെ ഇരുവശങ്ങളിലും ചുളിവുകൾ, കണ്ണിനടിയിൽ വീർമത, മൂക്കിലെ ചർമ്മം അയഞ്ഞു പോകുക, മുഖത്തെ കറുത്ത പാടുകൾ.

കരിവാളിപ്പ് എന്നിവയെല്ലാം പ്രായമാകുന്നതിന്റെ ലക്ഷണങ്ങളാണ്. നെറ്റിയിലെ ചുളിവുകളും ഡബിൾ ചിന്നും, കഴുത്തിൽ ഉണ്ടാകുന്ന ചുളിവുകളും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ തന്നെയാണ്. ഭക്ഷണരീതിയിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ ചെറുപ്പം നിലനിർത്താൻ സാധിക്കും. അനാരോഗ്യകരമായ ഭക്ഷണങ്ങൾ ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും വളരെ ദോഷം ചെയ്യുന്നു.

വറുത്തതും പൊരിച്ചതും എല്ലാം ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും നട്സും ധാരാളമായി കഴിക്കുന്നത് നല്ലതാണ്. മുഖത്തുണ്ടാകുന്ന ചുളിവുകൾ മാറ്റാനുള്ള ഏറ്റവും നല്ലൊരു വഴിയാണ് ഫേഷ്യൽ യോഗ. ഇത് കൃത്യമായി തന്നെ ചെയ്യണം എന്നാൽ മാത്രമേ അതിൻറെ ഫലം ലഭിക്കുകയുള്ളൂ. ചെയ്യേണ്ട ദിശയുടെ വിപരീത ദിശയിൽ ഒരിക്കലും ഇത് ചെയ്യാൻ പാടുള്ളതല്ല. മുഖത്തെ മസിലുകൾക്ക് വ്യായാമം ലഭിക്കുന്ന വിധത്തിൽ ഇറക്കം ലഭിക്കുന്ന വിധത്തിലും വേണം വ്യായാമങ്ങൾ ചെയ്യുവാൻ.

ഇത് ചെയ്യുന്നത് ഏതെങ്കിലും ഓയിൽ ഉപയോഗിച്ച് ആണെങ്കിൽ കൂടുതൽ നല്ലതാണ്. ശുദ്ധമായ വെളിച്ചെണ്ണയോ ആയുർവേദ ഓയിലുകളോ ഇതിനായി ഉപയോഗിക്കാം. മുഖത്തുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന് തിളക്കവും പുഷ്ടിയും നൽകുന്നതിനും ഫേഷ്യൽ യോഗ ഏറെ ഗുണം ചെയ്യുന്നു. ദിവസവും അഞ്ചു മിനിറ്റ് എങ്കിലും ഇതിനായി സമയം കണ്ടെത്തുക. ഫേഷ്യൽ യോഗ എങ്ങനെ ചെയ്യണം എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.