പേശി വേദന കുറയ്ക്കാം വീട്ടിൽ തന്നെ, ഇതാ ഒരു കിടിലൻ ഒറ്റമൂലി….

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് പേശി വേദന. ശരീരത്തിന്റെ ഏതു ഭാഗത്തും ഇത് പ്രത്യക്ഷപ്പെടാം. നടുവേദന, കഴുത്ത് വേദന, കാലുവേദന, തോളുവേദന എന്നിങ്ങനെ. പേശികൾക്ക് ഉണ്ടാകുന്ന മൂർച്ചയുള്ള അഗാധ മൂലമാണ് ഇത് സംഭവിക്കുന്നത്. ശാരീരികമായി കുറച്ച് കഠിനധ്വാനം ചെയ്തു കഴിയുമ്പോൾ ശരീരം തളർന്നു പോകുന്നത് പോലെ തോന്നുന്നുണ്ടെങ്കിലും.

പേശികൾ തളരുന്നത് അനുഭവപ്പെടുന്നുണ്ടെങ്കിലും അത് നിസ്സാരമായി വിടരുത്. പേശികളുടെ ബലം നഷ്ടപ്പെടുന്ന അവസ്ഥയാണിത്. നിങ്ങൾ ആവശ്യപ്പെടുന്ന പ്രവർത്തിയിൽ ഏർപ്പെടാൻ തക്ക രീതിയിൽ ചലനങ്ങൾ സൃഷ്ടിക്കാൻ പേശികൾക്ക് കഴിയാതെ വരുന്നു. വേദനയുടെ രൂപത്തിലും ഉദ്ദേശിക്കുന്നിടത്ത് എത്താത്ത പേശികളുടെ ബുദ്ധിമുട്ടുകളും എല്ലാം പേശിയുടെ അവസ്ഥയാണ് നമുക്ക് മനസ്സിലാക്കി തരുന്നത്.

ചില വീട്ടു ചികിത്സകൾ വേദന കുറയ്ക്കുന്നതിന് പേശികളുടെ ബലം കൂട്ടുന്നതിനും സഹായകമാകും. പേശികൾക്ക് അനുഭവപ്പെടുന്ന ബലക്കുറവ് പെട്ടെന്ന് മാറി കിട്ടാനുള്ള ഏറ്റവും നല്ലൊരു ഭക്ഷണപദാർത്ഥമാണ് പാൽ. ദിവസവും ഒരു ഗ്ലാസ് പാലിൽ അല്പം തേൻ ഒഴിച്ച് കുടിക്കുന്നത് പേശി വേദനയ്ക്ക് വളരെ ഗുണം ചെയ്യുന്നു. ദിവസവും ശരീരത്തിൽ എണ്ണ നന്നായി തേച്ചുപിടിപ്പിച്ച് തിരുമ്മുന്നത് വേശികളുടെ ശക്തി വർദ്ധിപ്പിക്കുന്നു.

ഏറ്റവും ഉത്തമം കടുകെണ്ണ ആണ്, പേശികളിലെ സമ്മർദ്ദം കുറയ്ക്കാൻ കടുകണ്ണിയും വെളിച്ചെണ്ണയും ഒപ്പം ചേർത്ത് ബലക്കുറവ് അനുഭവപ്പെടുന്ന ഭാഗത്ത് തടവുക. എല്ലുകളുടെ ബലത്തിന് വിറ്റാമിൻ ഡി അനിവാര്യമാണ് ഇതിൻറെ പ്രധാന സ്രോതസ്സ് സൂര്യപ്രകാശം ആണെന്ന് അറിയാത്തവർ ആരും ഉണ്ടാവില്ല. ദിവസേന പുലർച്ചയുള്ള സൂര്യപ്രകാശം 15 മിനിറ്റ് എങ്കിലും കൊള്ളുക. നന്നായി വ്യായാമം ചെയ്താൽ പേശികളുടെ പ്രശ്നങ്ങൾ ഒരു പരിധി വരെ ഒഴിവാക്കുവാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണുക.