മുടി തഴച്ചു വളരാൻ ഉലുവ ഇങ്ങനെ തേച്ചാൽ മതി, മാജിക്കൽ ഹെയർ ടോണർ….

നീണ്ട ഇടതൂർന്ന മുടി ഏതൊരു പെണ്ണും ആഗ്രഹിക്കും അതുകൊണ്ടുതന്നെ മുടിയുടെ വളർച്ച വർദ്ധിപ്പിക്കുന്നതിനും മുടിയുടെ സൗന്ദര്യത്തിനും പല മാർഗങ്ങളും പരീക്ഷിച്ചു നോക്കുന്നവരാണ് ഒട്ടുമിക്ക സ്ത്രീകളും. നമ്മൾ ഓരോരുത്തർക്കും സവിശേഷമായ മുടിയാണ് ഉള്ളത് അതിൻറെ തരം സവിശേഷതകൾ എന്നിവ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. മുടിയുടെ ഓരോ പ്രശ്നങ്ങളും പരിഹരിക്കുന്നതിന്.

വ്യത്യസ്തമായ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇത്തരം വസ്തുക്കളിൽ കെമിക്കലുകൾ അടങ്ങിയിട്ടില്ല എന്ന് ഉറപ്പുവരുത്തുവാൻ സാധിക്കില്ല. പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ച് കൃത്യമായ കേശ സംരക്ഷണ രീതി പിന്തുടർന്ന് മുടി നല്ല രീതിയിൽ വളർത്തുവാൻ സാധിക്കും. മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി നന്നായി തഴച്ചു വളരാനും വീട്ടിൽ തന്നെ ചെയ്യാവുന്ന ചില നുറുങ്ങു വിദ്യകൾ ഉണ്ട്.

പ്രകൃതിദത്തമായ ഇത്തരം രീതികൾ മുടിക്ക് യാതൊരു ദോഷവും ചെയ്യില്ല മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഏറ്റവും ഉത്തമം തന്നെ. ഇത് ചെയ്യുന്നതിനായി രണ്ട് ചേരുവകൾ മതിയാവും. ഒരു ടീസ്പൂൺ ഉലുവ തലേദിവസം രാത്രി കഞ്ഞി വെള്ളത്തിൽ കുതിർക്കാൻ ഇടുക പിറ്റേദിവസം കുളിക്കുന്നതിന് കുറച്ചു മുൻപായി ഈ ഉലുവ അരിച്ചു മാറ്റുക.

ഉലുവയുടെ മുഴുവൻ സത്തും ആ കഞ്ഞി വെള്ളത്തിൽ അടങ്ങിയിട്ടുണ്ടാവും ഇനി ഇത് ഒരു ഹെയർ ടോണർ ആയി ഉപയോഗിക്കാവുന്നതാണ്. തുടർച്ചയായി കുറച്ച് ദിവസങ്ങൾ ഇത് ഉപയോഗിച്ചാൽ മുടിയുടെ ആരോഗ്യം മെച്ചപ്പെടുകയും മുടി നന്നായി തഴച്ചു വളരുകയും ചെയ്യുന്നു. ഇത് ചെയ്യേണ്ട രീതി വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.