ഇന്ന് നിരവധി ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോളിന്റെ വർദ്ധനവ്. മനുഷ്യ ശരീര ഭാഗങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട് നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. എച്ച് ഡി എൽ എന്നറിയപ്പെടുന്നത് നല്ല കൊളസ്ട്രോൾ ആണ് കൂടുതൽ പ്രോട്ടീനും കുറവ് കൊഴുപ്പും അടങ്ങിയ കൊളസ്ട്രോൾ ആണ്.
വളരെ ആവശ്യമാണ്. ചീത്ത കൊളസ്ട്രോളിൽ കൂടുതൽ അളവിൽ കൊഴുപ്പും കുറഞ്ഞ അളവിൽ പ്രോട്ടീനും അടങ്ങിയിരിക്കുന്നു അതിനെ എൽ ഡി എൽ എന്നറിയപ്പെടുന്നു. ഇത് ശരീരത്തിന് ഏറെ ദോഷകരമാണ്. ചീത്ത കൊളസ്ട്രോൾ നിരവധി രോഗങ്ങൾക്ക് കാരണമാകും. ഹൃദയത്തിൻറെ ആരോഗ്യം നഷ്ടപ്പെടുത്താനും ഹൃദ്രോഗങ്ങൾക്കും പ്രധാന കാരണമായി മാറുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവാണ്.
ഇതുമൂലം പ്രായഭേദമന്യേ ചെറുപ്പക്കാർക്കും കുട്ടികൾക്കും ഒരുപോലെ നേരിടേണ്ടിവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. പല ജീവിതശൈലി രോഗങ്ങളിലേക്കും നയിക്കുന്ന അമിതവണ്ണത്തിന്റെ പ്രധാന ഉറവിടം ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നതാണ്. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ കൊളസ്ട്രോൾ നില കുറയ്ക്കാൻ സാധിക്കും.
ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ഒരു പരിധി വരെ കൊളസ്ട്രോളിന് അകറ്റിനിർത്താൻ കഴിയുന്നു. ഭക്ഷണക്രമത്തിൽ നാരുകൾ അടങ്ങിയ പദാർത്ഥങ്ങൾ ഉൾപ്പെടുത്തുക ഇവ രക്തപ്രവാഹത്തിലേക്ക് കൊളസ്ട്രോൾ ആകിരണം ചെയ്യുന്നത് കുറയ്ക്കുന്നു അതുവഴി മോശം കൊളസ്ട്രോളിന് കുറയ്ക്കാൻ സാധിക്കും. പച്ചക്കറികൾ പഴങ്ങൾ ഇലക്കറികൾ എന്നിവ ധാരാളമായി കഴിക്കുന്നതും കൊളസ്ട്രോൾ നില നിയന്ത്രിക്കുവാൻ സഹായകമാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാളും വരാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനും മനസ്സിലാക്കുന്നതിനും ആയി വീഡിയോ മുഴുവനായും കാണുക.