വിട്ടുമാറാത്ത തലവേദനയുടെ കാരണം ഇതാണ്, നീർക്കെട്ട് വരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

ശരീരത്തിന് അസ്വസ്ഥതയും ശരീരഭാഗങ്ങളിൽ വേദനയും ഉണ്ടാക്കുന്ന ഒരു പ്രത്യേക അവസ്ഥയാണ് നീർക്കെട്ട്. ആയുർവേദ പ്രകാരം കഫ ദോഷമാണ് നീർക്കെട്ടിന് കാരണമായി മാറുന്നത്. നീർക്കെട്ട് ഏത് ഭാഗത്താണ് ഉണ്ടാവുന്നത് അവിടെ രോഗം ഉണ്ടാകുന്നു. നീർക്കെട്ട് ഉണ്ടാവുമ്പോൾ ആ ഭാഗത്തേക്കുള്ള രക്തയോട്ടവും ഓക്സിജൻ സഞ്ചാരവും നിലയ്ക്കുകയാണ് ചെയ്യുന്നത്. ശിരസ്സിൽ നിന്നും താഴെ കാണാം നീർ സഞ്ചാരം ഉണ്ടാവുക.

ശരീരത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ടാകുന്ന നീർക്കെട്ട് പലതരം ആരോഗ്യപ്രശ്നങ്ങൾ വരുത്തുന്നു. നീർക്കെട്ട് ഉണ്ടാകുന്നത് ശിരസ്സിൽ ആണെങ്കിൽ തലവേദന തലചുറ്റൽ കണ്ണിന് അസ്വസ്ഥത ബ്രെയിൻ ട്യൂമർ ഡിമെൻഷ്യ തുടങ്ങിയ പല രോഗങ്ങളും ഉണ്ടാകും. നീർക്കെട്ട് ഉണ്ടാകുന്നത് തൊണ്ടയിൽ ആണെങ്കിൽ തൈറോയ്ഡ്, ടോൺസിലൈറ്റ്, കൂർക്കംവലി, ശ്വാസതടസം, തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവും.

രക്തത്തിലാണ് നീർക്കെട്ട് ഉണ്ടാവുന്നതെങ്കിൽ ചുട്ടുപൊങ്ങച്ചിൽ, ചർമ്മ രോഗങ്ങൾ, ഉറക്കക്കുറവ്, കരിവാളിപ്പ്, മാനസിക അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുന്നു. ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടാവുമ്പോൾ ഹൃദയ പ്രശ്നങ്ങൾ, ഹൈപ്പർ ടെൻഷൻ, നടക്കുമ്പോൾ കിതപ്പ് അനുഭവപ്പെടുക എന്നിവ ഉണ്ടാകുന്നു. കരളിലാണ് ഈ പ്രശ്നമെങ്കിൽ ഫാറ്റി ലിവർ, ലിവർ സിറോസിസ്, പ്രമേഹം എന്നിവയാണ് ഇതുമൂലം ഉണ്ടാകുന്നത്.

ആമാശയത്തിൽ എങ്കിൽ വയറു വീർത്തു വരുക, വിശപ്പില്ലായ്മ, അസിഡിറ്റി, അൾസർ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇത് സന്ധികളിലേക്ക് കടക്കുമ്പോൾ സന്ധിവേദനയ്ക്കും വാദത്തിനും കാരണമാകും. നീരിറക്കം ഒഴിവാക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ജോലി ചെയ്തതിനുശേഷം ഉടൻതന്നെ ശരീരത്തിൽ തണുത്ത വെള്ളം ഒഴിക്കാതിരിക്കുക, കുളിച്ചിട്ട് വെയിൽ കൊള്ളാതിരിക്കുക എന്നിവയെല്ലാം.