ഇത് സാധാരണ തലവേദന അല്ല, ലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സിക്കുക…

ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും തലവേദന അനുഭവിക്കാത്തവരായി ആരും ഉണ്ടാവില്ല. തലവേദന ഉണ്ടായാൽ ഉറപ്പായും അത് നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. എന്തെങ്കിലും ചെറിയ പ്രവർത്തികൾ ചെയ്യുമ്പോൾ തന്നെ പതിവായി തലവേദനയുടെ ലക്ഷണങ്ങൾ അനുഭവിക്കേണ്ടിവരുന്ന ഒട്ടേറെ ആളുകൾ നമുക്കിടയിൽ ഉണ്ട്. ഇടയ്ക്കിടയ്ക്ക് തലവേദന അനുഭവപ്പെടുന്ന പല ആളുകളും സംശയിക്കുന്ന ഒന്നാണ് അത് മൈഗ്രൈൻ ആണോ എന്ന്.

സാധാരണ തലവേദനയോട് ഏകദേശം സാമ്യമുള്ള ഒന്നാണ് മൈഗ്രേൻ ഇൻറെ ലക്ഷണങ്ങൾ. ഇവ രണ്ടും തമ്മിൽ ശരിയായ വ്യത്യാസം തിരിച്ചറിഞ്ഞാൽ മാത്രമേ ശരിയായ ചികിത്സ നേടാൻ സാധിക്കുകയുള്ളൂ. സാധാരണയായി ഉണ്ടാകുന്ന തലവേദന മുഖത്ത് അല്ലെങ്കിൽ കഴുത്തിൽ ഇതിന് ഉണ്ടാക്കുന്നതാണ് ഇത് നെറ്റിയിൽ തുടങ്ങി തലയ്ക്ക് ചുറ്റും കഠിനമായ വേദനയ്ക്ക് കാരണമാകുന്നു.

സാധാരണയായി ഉണ്ടാകുന്ന തലവേദനയ്ക്ക് കാരണമാകുന്നത് സമ്മർദ്ദം, ഉറക്കമില്ലായ്മ എന്നീ പ്രശ്നങ്ങളാണ്. എന്നാൽ മൈഗ്രൈൻ ഒരു ന്യൂറോളജിക്കൽ അവസ്ഥയായി തരംതിരിക്കപ്പെടുന്നു ഇത് തീവ്രമായ രീതിയിൽ ആവർത്തിച്ച് വരുന്നതാണ്. കഠിനമായ തലവേദന ഉണ്ടാകുന്നതിന് കുറച്ചു ദിവസങ്ങൾ മുൻപ് ചില ന്യൂറോളജിക്കൽ ലക്ഷണങ്ങളോടൊപ്പം മൈഗ്രൈൻ ലക്ഷണങ്ങളും ആരംഭിക്കുന്നു.

ഇതിനെ മൈഗ്രൈൻ സ്റ്റേജ് എന്നാണ് പറയുന്നത്. ഭക്ഷണത്തോടുള്ള ആസക്തി, ക്ഷീണം, വിഷാദം, ഹൈപ്പർ ആക്ടിവിറ്റി, ക്ഷോഭം, കഴുത്തിലെ കാഠിന്യം എന്നീ ലക്ഷണങ്ങൾ ഉൾപ്പെടുന്നു മൈഗ്രീൻ ഉണ്ടാവുമ്പോൾ സാധാരണയായി തലയുടെ ഒരു വശത്തായിരിക്കും വേദന അനുഭവപ്പെടുന്നത്. ചർദ്ദി, ഓക്കാനം, പ്രകാശത്തോടുള്ള തീവ്രമായ സംവേദനശമത എന്നിവയൊക്കെ മൈഗ്രേന് കാരണമായി മാറുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് മനസ്സിലാക്കുന്നതിനുമായി വീഡിയോ മുഴുവനായും കാണുക.