ഒരല്പം അരിയുണ്ടെങ്കിൽ ബാത്റൂം സുഗന്ധം കൊണ്ടു നിറയും, ഇതൊന്നു ട്രൈ ചെയ്തു നോക്കൂ..

വീട് വൃത്തിയാക്കുക എന്നത് പല ഒരു കാര്യമാണ്. എന്നാൽ അതിലും കഷ്ടമായ ഒരു കാര്യമാണ് ബാത്റൂം വൃത്തിയാക്കുക. ബാത്റൂമിൽ നിന്ന് വരുന്ന ദുർഗന്ധം പല വീട്ടമ്മമാരെയും ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യമാണ്. വിപണിയിൽ ലഭിക്കുന്ന വിവിധ ബാത്റൂം ക്ലീനറുകൾ പരീക്ഷിച്ചു നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും എന്നാൽ വേണ്ടത്ര ഫലം പലതിൽ നിന്നും ലഭിക്കാറില്ല.

നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സഹായിക്കുന്ന ഒരു സാധനം ബാത്റൂമിലെ ദുർഗന്ധം അകറ്റി സുഗന്ധം പരത്താൻ സഹായകമാകുന്നു. അതിലെ ഏറ്റവും പ്രധാന ഘടകം ബേക്കിംഗ് സോഡയാണ്. പല അടുക്കളുകളിലും ഉണ്ടാകുന്ന ബേക്കിംഗ് സോഡാ അഥവാ സോഡിയം ബൈകാർബണേറ്റ് പലതരത്തിലുള്ള സൗന്ദര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവരുന്നു.

ഇതിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ, ആൻറി സെപ്റ്റിക്, ആൻറി ഇൻഫ്ളമേറ്ററി സവിശേഷതകൾ നിരവധി ആവശ്യങ്ങൾക്കായി ഉപയോഗിക്കുവാൻ കാരണമാകും. സൂര്യതാപം ഏറ്റ ചർമ്മത്തെ ശമിപ്പിക്കാനും ചൊറിച്ചിലും പൊള്ളലും അകറ്റാനും കായികമാണ്. ദുർഗന്ധം അകറ്റാൻ ഏറ്റവും ഉത്തമമായ ഒന്നാണ് ഈ വസ്തു. ആഹാരത്തിന് രുചി കൂട്ടാനും ഉപയോഗിക്കുന്നു.

ഒരു ബൗളിൽ അല്പം അരി എടുക്കുക, അതിലേക്ക് കുറച്ചു ബേക്കിംഗ് സോഡാ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇവയിലേക്ക് കുറച്ച് ഡെറ്റോൾ അല്ലെങ്കിൽ ഏതെങ്കിലും എസൻസ് ഓയിലുകളോ ഉപയോഗിക്കാവുന്നതാണ്. ഈ മിശ്രിതം ഒരു അലുമിനിയം ഫോയിൽ ഉപയോഗിച്ച് മൂടി വയ്ക്കുക അതിലേക്ക് ഒരു ചെറിയ ഓട്ടതുളച്ച് അത് ബാത്റൂമിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് വയ്ക്കുക. ഇത് കുറേക്കാലം ബാത്റൂമിലെ സുഗന്ധം ലഭിക്കുന്നതിന് സഹായകമാകും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണൂ.