ചർമ്മത്തെ നേരിടുന്ന നിരവധി പ്രശ്നങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ചർമ്മത്തെ ബാധിക്കുന്ന ഒരു ത്വക്ക് രോഗമാണ് വട്ടച്ചൊറി. കക്ഷത്തും ഇടുക്കുഭാഗത്തും മറ്റും ചൊറിച്ചിലോട് കൂടി കാണപ്പെടുന്നു. അമിതവണ്ണം ഉള്ളവർ, അധികമായി വിയർക്കുന്നവർ തുടങ്ങിയവരൊക്കെ ഈ രോഗാവസ്ഥ കൂടുതലായും കണ്ടുവരുന്നു. ആയാസമേറിയ ജോലി കൊണ്ട് വിയർത്തു കൊണ്ടിരിക്കുകയും എന്നാൽ അതിനനുസരിച്ച്.
വസ്ത്രങ്ങൾ മാറ്റുവാൻ സാഹചര്യങ്ങൾ ഇല്ലാതെ വരുകയും ചെയ്യുന്ന അവസ്ഥയിൽ വട്ടച്ചൊറി രൂപപ്പെടുന്നു. വേണ്ട വിധത്തിൽ ശുചിത്വം പാലിക്കാത്തവരിൽ ഇത് ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്നു. വട്ടച്ചൊറി പ്രധാനമായും വൃത്താകൃതിയിലാണ് കാണപ്പെടുന്നത്. അസഹനീയമായ ചൊറിച്ചിൽ, നിറമാറ്റം എന്നിവ ഇതിന് ഉണ്ടാവും. ചർമ്മ പ്രതലത്തിൽ നിന്നും അല്പം ഉയർന്നിരിക്കും.
ചിലരിൽ ഇത് കുമിളകളായും കാണപ്പെടുന്നു. ഈർപ്പം കെട്ടിനിൽക്കുന്ന ഭാഗങ്ങളിലാണ് ഇത് കൂടുതലായും കാണുന്നത്. തുടയിടുക്ക്, സ്തനങ്ങളുടെ താഴ്ഭാഗത്ത്, സ്വകാര്യ ഭാഗങ്ങളിൽ, പാവാടയും ചുരിദാർ പാന്റും കെട്ടുന്ന ഭാഗത്ത്, കക്ഷം എന്നീ ഭാഗങ്ങളിൽ വട്ടച്ചൊറി പ്രധാനമായും കാണുന്നു. ഈ രോഗാവസ്ഥ ഉള്ളവർ ശുചിത്വ കാര്യത്തിൽ അല്പം ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
അടിവസ്ത്രങ്ങൾ നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയതിനുശേഷം മാത്രമേ ഉപയോഗിക്കാവൂ. അയഞ്ഞതും പരുത്തി കൊണ്ടുള്ളതും ആയ വസ്ത്രങ്ങൾ ധരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. തൈര്, ധാരാളം പുളിയുള്ള ഭക്ഷണസാധനങ്ങൾ, ഉഴുന്നു ചേർന്ന ഭക്ഷണങ്ങൾ, അച്ചാർ, മത്സ്യം മാംസം തുടങ്ങിയവ ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം. പ്രതിരോധശേഷി കുറഞ്ഞവരിലാണ് ഈ ചർമ രോഗം വേഗത്തിൽ പിടിപെടുന്നത്. ഇതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിന് ഡോക്ടർ പറയുന്നത് ശ്രദ്ധിക്കുക.