നമ്മുടെ വീടുകളിൽ സുലഭമായി കാണുന്ന ഒരു ഭക്ഷ്യവസ്തുവാണ് ഉലുവ. കൈപ്പു രുചി ആണെങ്കിലും ചെറിയതോതിൽ ഇത് ഉപയോഗിച്ചാൽ ഭക്ഷണത്തിന് കൂടുതൽ രുചി ലഭിക്കും. നിരവധി ഔഷധഗുണങ്ങളാൽ സമ്പന്നമാണ് ഇത്. ഇതിൽ ധാരാളമായി പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, നിയാസിൻ, പൊട്ടാസ്യം, ഇരുമ്പ്, ആൽക്കലോയ്ഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ.
പൂർണ്ണമായും മാറ്റുന്നതിന് എല്ലാ ദിവസവും ഇത് കഴിച്ചാൽ മതിയാവും. ഒരു സ്പൂൺ ഉലുവ തലേദിവസം രാത്രി വെള്ളത്തിൽ ഇട്ട് കുതിർത്ത് അടുത്ത ദിവസം രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നതിന് കാരണമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനാൽ പ്രമേഹ രോഗികൾക്ക് ഏറ്റവും ഉത്തമമാണ് ഇത്. രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാൻ ഉലുവ സഹായിക്കുന്നു.
ഇൻസുലിന്റെ ഉൽപാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച ഉലുവയും കഴിക്കാവുന്ന ഇതും ഏറെ ഗുണകരമാണ്. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ഏറ്റവും മികച്ച പരിഹാരമാണ് ഉലുവ. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോളിന്റെ ഉത്പാദനം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.
സ്ത്രീകളിൽ ആർത്തവവുമായ ബന്ധപ്പെട്ടുണ്ടാകുന്ന വയറുവേദനയ്ക്ക് ആശ്വാസമേകാൻ ഇതിന് സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് ഗർഭകാലത്തും സ്ത്രീകൾക്ക് സഹായകമാണ്. ഉലുവയിലെ പല ഘടകങ്ങളും ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും ദഹനം ശരിയായ രീതിയിൽ നടക്കുവാനും വളരെയധികം സഹായിക്കുന്നു. മിതവണ്ണം കുറയ്ക്കാനുള്ള മാർഗങ്ങൾ തേടുന്നവർക്ക് ഏറ്റവും നല്ല പരിഹാരം കൂടിയാണിത്. ഉലുവയുടെ മറ്റു ഗുണങ്ങളും ഉപയോഗങ്ങളും മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.