ദിവസവും വിസ്തരിച്ചുള്ള കുളി മലയാളികളുടെ ആരോഗ്യശീലത്തിന്റെ ഭാഗമാണ്. നമ്മൾ ചെറുപ്പം മുതൽ കേട്ടിട്ടുള്ളതും പഠിപ്പിച്ചിട്ടുള്ളതും പലതരം എണ്ണകൾ കാച്ചി തലയിലും ശരീരത്തിൽ മുഴുവനും തേച്ച് വിസ്തരിച്ചു കുളിക്കുന്നത് വൃത്തിയുടെ ഭാഗം എന്നാണ്. ശുചിത്വം എന്ന് വിചാരിച്ച് ചെയ്യുന്ന പല ശീലങ്ങളും മറ്റു രോഗങ്ങൾക്ക് കാരണമാവാറുണ്ട്. കുളിക്കുമ്പോൾ നമ്മൾ ചെയ്യുന്ന ചില അബദ്ധങ്ങൾ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം.
ദിവസവും രണ്ടും മൂന്നും നേരം കുളിക്കുന്ന ഒട്ടേറെ ആളുകൾ നമുക്കിടയിലുണ്ട് വൃത്തിയുടെ ഭാഗമായി പലരും ചെയ്യുന്ന ഈ തെറ്റ് ശരീരത്തിന് ദോഷമായി ഭവിക്കുന്നു. ശരീരത്തിൻറെ എണ്ണമയം നിലനിർത്തുന്നതിന് ഉണ്ടാവുന്ന ഒന്നാണ് സെറം എന്ന് ദ്രവ്യം. ദിവസവും രണ്ടുമൂന്നു പ്രാവശ്യം കുളിക്കുന്നത് കൊണ്ട് ശരീരത്തിലെ ഈ എണ്ണമയം ഒലിച്ചു പോകുന്നു. അതുമൂലം ത്വക്ക് വളരെ വരണ്ടതായി പോകുന്നു ഇത് പല ചർമ്മ പ്രശ്നങ്ങൾക്കും കാരണമായി മാറും.
നമ്മുടെ ശരീരത്തിനും ചർമ്മത്തിനും ഗുണകരമായ നിരവധി ഫംഗസുകളും ബാക്ടീരിയകളും ഉണ്ട്. കൂടുതൽ പ്രാവശ്യം കുളിക്കുമ്പോൾ ഗുണകരമായ ഈ ബാക്ടീരിയകൾ നശിക്കുകയും അത് ദോഷകരമായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇതുമൂലം ചർമം വരുളുകയും ചൊറിച്ചിൽ അലർജി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
നമുക്ക് ചുറ്റുമുള്ള പൊടികളും പൂമ്പൊടികളും എല്ലാം നമ്മുടെ ചർമ്മത്തിൽ പറ്റി പിടിക്കുകയും ആൻറിബോഡികളെ രൂപപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഇതു വളരെ സഹായകമാണ്. ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്ന ജലദോഷവും തുമ്മലും ചൊറിച്ചിലും എല്ലാം ചെറുക്കുന്നതിന് ഇവ സഹായകമാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് മനസ്സിലാക്കുന്നതിനും ആയി ഡോക്ടർ പറയുന്നത് കേൾക്കുക.