ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ വസ്തുക്കൾ നമ്മൾ പാചകം ചെയ്യുന്ന ഒരു ഇടം കൂടിയാണിത്. അതുകൊണ്ടുതന്നെ ഇവിടെ ഉണ്ടാവുന്ന പല തെറ്റുകളും പല രോഗങ്ങളിലേക്ക് നയിക്കുന്നു. പാചകത്തിനായി നമ്മൾ വ്യത്യസ്ത തരത്തിലുള്ള പാത്രങ്ങൾ ഉപയോഗിക്കാറുണ്ട് അലുമിനിയം ,സ്റ്റീൽ, ചെമ്പ്, ഇരുമ്പ്, നോൺസ്റ്റിക്, സെറാമിക്, ഗ്ലാസ് എന്നിങ്ങനെ.
നിലവാരം കുറഞ്ഞ പാത്രങ്ങളിൽ ഒരിക്കലും ഉപ്പു സൂക്ഷിക്കാൻ പാടുള്ളതല്ല. ഉപ്പ് എന്നാൽ സോഡിയം ക്ലോറൈഡ് ആണ് ഇവ നമ്മൾ അലുമിനിയം പാത്രത്തിലും ചെമ്പു പാത്രത്തി ലൊക്കെ സൂക്ഷിക്കുമ്പോൾ അതുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നു. അങ്ങനെ രൂപപ്പെടുന്ന രാസ സംയുക്തങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കടക്കുന്നു. ഗ്ലാസ് പാത്രങ്ങൾ അല്ലെങ്കിൽ മൺപാത്രങ്ങൾ ഇവയിൽ ഏതെങ്കിലും ഒന്നിൽ ആവണം ഉപ്പു സൂക്ഷിക്കുവാൻ.
പാചകം ചെയ്യുന്നതിന് പലരും ഉപയോഗിക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ് എന്നാൽ നിലവാരം കുറഞ്ഞ പാത്രങ്ങൾ ആരോഗ്യത്തിന് ദോഷമായി മാറും. ചില നിലവാരം കുറഞ്ഞ നോൺസ്റ്റിക് പാത്രങ്ങളിൽ ഉപയോഗിക്കുന്ന ടെഫ്ലോൺ ശരീരത്തിൻറെ അകത്തേക്ക് പ്രവേശിക്കുന്നതിന് സാധ്യത ഏറെയാണ്. കരൾ സംബന്ധമായ രോഗങ്ങൾ ഉണ്ടാവുന്നതിന് അത് കാരണമായി മാറും.
സർജിക്കൽ സ്റ്റീലിന്റെ പാത്രങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്. ഇരുമ്പിന്റെ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യാൻ കാരണം ഭക്ഷണം പാചകം ചെയ്ത് കുറെ സമയം അത് ഇരുമ്പ് പാത്രത്തിൽ സൂക്ഷിച്ചാൽ ആ ഭക്ഷണപദാർത്ഥത്തിലേക്ക് ഇരുമ്പിന്റെ അംശം ഇറങ്ങിപ്പോകും. ഇത് ശരീരത്തിലേക്ക് എത്തുമ്പോൾ വയറ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുന്നതിന് കാരണമാകുന്നു. തുടർന്ന് അറിയുന്നതിനായി ഡോക്ടർ പറയുന്നത് ശ്രദ്ധിക്കുക.