30 മുതൽ 50 വയസ്സ് വരെയുള്ള പുരുഷന്മാരിൽ പ്രധാനമായും കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം. പുരുഷന്മാരിൽ മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിക്ക് ചുറ്റുമായി കാണുന്ന ഒരു അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. ഈ ഗ്രന്ഥിയെ ബാധിക്കുന്ന രോഗമാണ് പ്രോസ്റ്റേറ്റ് വീക്കം. പലകാരണങ്ങൾ കൊണ്ടും ഇത് ഉണ്ടാവാം ബാക്ടീരിയൽ ആണ് ബാധ, വയറിൻറെ കീഴ്ഭാഗത്ത് ഉണ്ടാകുന്ന ക്ഷതങ്ങൾ.
മൂത്രം പോകുവാനായി ട്യൂബ് ഇടുന്നത്, മൂത്രനാളിയിലുള്ള ശസ്ത്രക്രിയ, പൂർണ്ണമായും ചികിത്സിക്കാത്ത അണുബാധ, ലൈംഗിക രോഗങ്ങൾ, ലൈംഗിക ജീവിതത്തിലെ ക്രമക്കേടുകൾ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വരുന്ന നീർക്കെട്ട് തുടങ്ങിയവയെല്ലാം ഈ വീക്കത്തിന് കാരണമാകുന്നു. ഇത് ഉണ്ടാവുന്ന ഓരോ വ്യക്തിയിലും ലക്ഷണങ്ങൾ വ്യത്യസ്തമാകാം. മൂത്രമൊഴിക്കുമ്പോൾ വേദന, പുകച്ചിൽ, മൂത്രമൊഴിക്കാൻ തോന്നുക.
മൂത്രത്തിന്റെ തെളിമ കുറഞ്ഞുള്ള കലക്കം, മൂത്രത്തിൽ രക്തത്തിൻറെ അംശം, അടിവയറ്റിലും നടുവിന്റെ കീഴ്ഭാഗത്തും വേദന, പനി, വിറയൽ, സ്ഖലന സമയത്ത് ഉണ്ടാകുന്ന വേദന, തുടങ്ങിയവയെല്ലാമാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ. യൂറിൻ റൂട്ടിംഗ് ടെസ്റ്റിലൂടെ മൂത്രത്തിൽ രക്തത്തിൻറെ അംശം ഉണ്ടോ പഴുപ്പുണ്ടോ എന്ന കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.
പ്രോസ്റ്റേറ്റ് വീക്കം എത്ര ഉണ്ടെന്നറിയുന്നതിന് വയറിൻറെ അൾട്രാ സൗണ്ട് സ്കാൻ ചെയ്യാവുന്നതാണ്. മൂത്രത്തിന്റെ വേഗത അളക്കുന്ന ടെസ്റ്റുകൾ കൂടിയുണ്ട് ഇതു ക്ലോസറ്റിൽ മൂത്രമൊഴിക്കുന്നത് പോലെ ഒരു മെഷീനിലേക്ക് മൂത്രമൊഴിക്കുകയാണ് ചെയ്യുന്നത് അതിൽ നിന്ന് മൂത്ര തടസ്സം എത്രത്തോളം ഉണ്ടെന്ന് കണ്ടെത്താൻ സാധിക്കും. തുടക്കത്തിൽ തന്നെ രോഗം നിർണയിച്ച് മരുന്നുകൾ എടുത്താൽ ഒരു പരിധിവരെ സങ്കീർണ്ണതകൾ ഒഴിവാക്കുവാൻ സാധിക്കും. ഈ രോഗാവസ്ഥയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.