നമുക്ക് ചുറ്റുമുള്ള പല സസ്യങ്ങളും ഔഷധഗുണങ്ങളാൽ സമ്പന്നമാണ്. ദശപുഷ്പത്തിൽ പെടുന്ന ഒരു ഇനം സസ്യമാണ് മുയൽച്ചെവിയൻ. നിലം പറ്റി നിൽക്കുന്ന ഒരു ചെറിയ സസ്യമാണിത്. പലയിടങ്ങളിലും ഈ സസ്യം കാണാറുണ്ടെങ്കിലും ഇതിൻറെ ഗുണങ്ങൾ ഒട്ടുമിക്ക ആളുകൾക്കും അറിയില്ല എന്നതാണ് വാസ്തവം. നിരവധി ആരോഗ്യഗുണങ്ങളാൽ സംഭനമാണ് ഈ ചെറിയ സസ്യം.
ഈ ചെടി തിരു ദേവി, നാരായണപ്പച്ച, ഒറ്റ ചെവിയൻ, എലി ചെവിയൻ എന്നീ പല പേരിലും അറിയപ്പെടുന്നു. വാത കഫത്തിനുള്ള ഒരു ഔഷധം കൂടിയാണ്. ഈ ചെടിയുടെ ഇലകൾക്ക് മുയലിന്റെ ചെവിയോട് സാദൃശ്യം ഉള്ളതിനാലാണ് ഇതിനെ മുയൽച്ചെവിയൻ എന്ന് വിളിക്കുന്നത്. തുണ്ട് സംബന്ധമായ സർവ രോഗങ്ങൾക്കും നല്ലൊരു പരിഹാരം കൂടിയാണിത്. നേത്രരോഹങ്ങൾ, പനി തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കാം.
കാലിൽ മുള്ളു കൊണ്ടാൽ ഈ ചെടി സമൂലം വെള്ളം തൊടാതെ അരച്ച് വെച്ചുകെട്ടിയാൽ മുള്ള് താനെ ഇറങ്ങിവരും. മുയൽച്ചെവിയൻ, വെളുത്തുള്ളി, ഉപ്പ് എന്നിവ സമം അരച്ചു പുരട്ടി കഴിക്കുക തൊണ്ടയുടെ ഭാഗത്ത് പുരട്ടുകയും ചെയ്താൽ ടോൺസിലൈറ്റിസ് പൂർണ്ണമായും മാറിക്കിട്ടും. കൈകാലുകൾക്ക് ഉണ്ടാകുന്ന വേദനയും ചതവും പൂർണ്ണമായും മാറി കിട്ടാൻ.
മുയൽച്ചെവിയൻ സമൂലം അരിക്കുടി, ഗുൽഗുലു എന്നിവ അരച്ച് കുഴമ്പ് രൂപത്തിലാക്കി തേക്കുക. വളരെ വേഗത്തിൽ വേദനയ്ക്ക് ആശ്വാസം ലഭിക്കും. ഈ സസ്യം എണ്ണ കാച്ചി തൊണ്ടയിൽ തടവിയാൽ തൊണ്ടയിലുള്ള മുഴ മാറിക്കിട്ടും. ഈ സസ്യത്തിന്റെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.