ഭക്ഷ്യയോഗ്യമായ ഉലുവയാണ് പലർക്കും പരിചയമുള്ളത് എന്നാൽ അതിനുമപ്പുറം ഏറെ ഔഷധഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ഉലുവ. കൈപ്പു രുചി ആണെങ്കിലും ചെറിയ തോതിൽ ഉപയോഗിച്ചാൽ ഉലുവ ഭക്ഷണത്തിന് കൂടുതൽ രുചി നൽകും. പ്രോട്ടീനുകൾ, ഫൈബർ, വിറ്റാമിൻ സി, നിയാസിൻ, പൊട്ടാസ്യം, ഇരുമ്പ്, ആൽക്കലോയിഡുകൾ തുടങ്ങിയവയെല്ലാം ഉലുവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
ആരോഗ്യ ഗുണങ്ങൾക്ക് പുറമേ നിരവധി സൗന്ദര്യസംരക്ഷണ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വളരെയധികം സഹായിക്കുന്നു. പ്രകൃതിദത്തമായ ലയിക്കുന്ന ഫൈബർ ആയ ഗ്യാലറ്റോ മാനൻ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാൻ സഹായിക്കും ഇൻസുലിന്റെ ഉത്പാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾക്ക് ഉലുവ കഴിക്കുന്നത് വളരെ ഉത്തമമാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോൾ ഉൽപ്പാദനം നിലനിർത്താൻ ഉലുവയ്ക്ക് കഴിയും. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് മികച്ച പരിഹാരമാർഗ്ഗമാണ് ഉലുവ. സ്ത്രീകളിൽ ആർത്തവവുമായി സംബന്ധിച്ച പല അസ്വസ്ഥതകളും കുറയ്ക്കാൻ ഉലുവയ്ക്ക് സാധിക്കുന്നു. ഈസ്ട്രജന് സമ്മാനമായ ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
ആർത്തവവിരാമവുമായി ഉണ്ടാവുന്ന മാനസിക നിലയിലെ വ്യതിയാനങ്ങൾക്കും ഇവ ഫലപ്രദമാണ്. ശരീരത്തിലെ ഇരുമ്പ് സത്ത് വർദ്ധിപ്പിക്കുന്നതിന് ഉലുവ കഴിക്കാം ഇതുമൂലം അനീമിയ എന്ന രോഗത്തെ അകറ്റാൻ സാധിക്കും. ഉലുവയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം സോഡിയത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു ഇതുവഴി ഹൃദയം ആരോഗ്യത്തിനും ഉത്തമമാണ്. ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ഉലുവയ്ക്ക് സാധിക്കും. ശരീരഭാരം കുറയ്ക്കുന്നതിന് ഇത് ദിവസവും കഴിച്ചാൽ മതിയാവും. ഉലുവയുടെ മറ്റു ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.