ഒരു വീട്ടിലെ ഒഴിച്ചുകൂടാൻ ആവാത്ത പദാർത്ഥങ്ങളിൽ ഒന്നാണ് ഉപ്പ്. അർത്ഥങ്ങളിൽ രുചി നൽകുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. കടൽവെള്ളം സൂര്യപ്രകാശത്തിൽ വറ്റിച്ചാണ് ഉപ്പ് ഉണ്ടാക്കുന്നത്. ലോകത്തിൻറെ പല ഭാഗത്തും ഉപ്പു കുഴിച്ചെടുക്കുന്ന ഖനികളും ഉണ്ട്. ഇന്ത്യയിൽ രാജസ്ഥാനിലാണ് ഉപ്പ് ഖനി ഉള്ളത്. രുചിക്കുമാത്രമല്ലാതെ പല മറ്റു ഉപയോഗങ്ങൾക്കും ഉപ്പ് ഉപയോഗിക്കാവുന്നതാണ്.
മത്സ്യങ്ങൾ പച്ചക്കറികൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാനും ഉപ്പ് സഹായകമാകും. ഉപ്പും മഞ്ഞൾ പൊടിയും കലർത്തി ആവി പിടിക്കാൻ ഉപയോഗിച്ചാൽ ജലദോഷം, തൊണ്ടവേദന എന്നീ ആരോഗ്യപ്രശ്നങ്ങൾക്ക് ശമനം നൽകും. മഞ്ഞളിന്റെയും ഉപ്പിന്റെയും ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ മൂക്കിനകത്തുള്ള നീർവിക്കം ഇല്ലാതാക്കാൻ സഹായിക്കും. പാത്രങ്ങളിൽ കറ പിടിച്ചിട്ടുണ്ടെങ്കിൽ അതിലേക്ക് അല്പം ഉപ്പ് ചേർത്ത്.
കുറച്ചു വെള്ളം കൂടി കലർത്തി നന്നായി തിളപ്പിച്ച് എടുക്കുക. ഇത് പാത്രത്തിലെ കറ കളയുവാൻ ഏറ്റവും ഉത്തമമാണ്. വയറുവേദനയ്ക്ക് ഉപ്പുവെള്ളം കുടിക്കുന്നത് വളരെ സഹായകമാകും. മിതമായ അളവിൽ ഉപ്പ് ചേർത്ത് വെള്ളം കൊണ്ട് തല കഴുകുന്നത് തലയോട്ടിയിലെ അഴുക്കും താരനും പോകുന്നതിന് വളരെയധികം സഹായകമാകും. തൊണ്ടവേദന, എന്നീ പ്രശ്നങ്ങൾക്ക് ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം ഉപ്പ് ചേർത്ത്.
കവിൾ കൊള്ളുന്നത് വേദനകൾ വേഗത്തിൽ അകറ്റുന്നതിന് നല്ലതാണ്. അട്ട കടിക്കുമ്പോൾ രക്തത്തിൽ ഊറ്റിയെടുക്കുന്നു അതില്ലാതിരിക്കുവാൻ അട്ടയുടെ മീതെ ഉപ്പിട്ടാൽ മതിയാവും. ഉപ്പ് ചേർത്ത വെള്ളം കൊണ്ട് കുളിക്കുന്നത് ചർമ്മത്തിലെ അസ്വസ്ഥതകൾ മാറിക്കിട്ടാൻ ഏറെ നല്ലതാണ്. ഉപ്പിന്റെ മറ്റു പല ഉപയോഗങ്ങളും ഗുണങ്ങളും അറിയുന്നതിന് വീഡിയോ കാണുക.