എന്നും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവുകയില്ല. ജീവിതത്തിലെ ഏറ്റവും സുവർണ്ണ കാലഘട്ടമാണ് യുവത്വം. ചർമ്മ സൗന്ദര്യം, മാനസികമായ ഉണർവും ഊർജ്ജവും, ശരീരത്തിന്റെ ഫിറ്റ്നസ് തുടങ്ങിയവയെല്ലാം ചേർന്നതാണ് യുവത്വം. എന്നാൽ യൗവനത്തിൽ പലരും അതിന്റെ മൂല്യം തിരിച്ചറിയുന്നില്ല. ചില ആളുകളെ പ്രായം വളരെ വേഗത്തിൽ പിടികൂടുന്നു അതിനുള്ള പ്രധാന കാരണം ജീവിതശൈലിയിലെ തെറ്റായ രീതികളാണ്.
കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ യൗവനം അതിൻറെ ഊർജ്ജസ്വലതയോടെ കാത്തുസൂക്ഷിക്കുവാൻ സാധിക്കും. യുവത്വം കാത്തു സൂക്ഷിക്കുന്നതിന് ഭക്ഷണത്തിലും ജീവിതരീതിയിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ ഇടവരുത്തരുത്. കലോറി കുറഞ്ഞ ഭക്ഷണങ്ങൾ മാത്രം കഴിക്കുക. ആൻറി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ആഹാരങ്ങളാണ് ശരീരത്തിന് യുവത്വം നൽകുന്നത്.
കടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കാവുന്നതാണ്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണസാധനങ്ങൾ ചർമ്മത്തിൽ ചുളിവുകൾ വരാതെ കാത്തുസൂക്ഷിക്കുന്നു. ഗ്രീൻ ടീ, വെളുത്തുള്ളി, ചെറുനാരങ്ങ, ആപ്പിൾ, ഓറഞ്ച്, പപ്പായ, ബീറ്റ്റൂട്ട് തുടങ്ങിയവയെല്ലാം ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നവയാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ വെളുത്തുള്ളിയുടെ പങ്ക് വളരെ വലുത് തന്നെ.
വൈറ്റ് പായസം എന്നറിയപ്പെടുന്ന പഞ്ചസാര, മധുര പലഹാരങ്ങൾ, എണ്ണപ്പലഹാരങ്ങൾ എന്നിവ മിതമായ അളവിൽ മാത്രം ഉപയോഗിക്കുന്നതാണ് ഉചിതം. യുവത്വം നിലനിർത്താൻ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം. ശരീരത്തിനും മനസ്സിനും ഒരുപോലെ ഊർജ്ജവും പ്രസന്നതയും ലഭിക്കണമെങ്കിൽ വ്യായാമം ദൈനംദിന ജീവിതത്തിൻറെ ഭാഗമാക്കി മാറ്റേണ്ടതുണ്ട്. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിന് ധ്യാനം അല്ലെങ്കിൽ യോഗ പരിശീലിക്കുന്നത് ഗുണം ചെയ്യും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.