ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് വെരിക്കോസ് വെയിൻ. കാലിലെ വെയിനുകൾ തടിച്ച് വീർത്ത് കെട്ടുപിണഞ്ഞ പാമ്പുകളെ പോലെ കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഇത്. വളരെയധികം ആളുകളിൽ ഈ രോഗാവസ്ഥ കണ്ടുവരുന്നു. എന്നാൽ ചിലരിൽ ഇത് ഒരു സൗന്ദര്യ പ്രശ്നമായി ജീവിതകാലം മുഴുവനും നിലനിൽക്കും.
കാലിലുണ്ടാകുന്ന വേദന, തൊലിയിലെ മാറ്റങ്ങൾ, വ്രണങ്ങൾ, എപ്പോഴും കാൽ കഴപ്പ്, കാലിലെ തൊലി കറുത്ത കട്ടിയായി വരിക, മുറിവുകൾ ഉണ്ടായാൽ ഉണങ്ങാൻ താമസം തുടങ്ങിയ പ്രശ്നങ്ങളാണ് വെരിക്കോസ് വെയിൻ മൂലം സാധാരണയായി കാണപ്പെടുന്നത്. ചില സന്ദർഭങ്ങളിൽ ഈ വെയിലുകൾ പൊട്ടി രക്തസ്രാവം വരെ ഉണ്ടാവാം. ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഹൃദയത്തിൽ നിന്നും എത്തുന്ന രക്തത്തിലെ ഓക്സിജൻ സ്വീകരിച്ച ശേഷം.
തിരികെ ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകൾ ആണ് സിരകൾ ഇവയിലെ രക്തപ്രവാഹം എപ്പോഴും ഹൃദയത്തിൻറെ ഭാഗത്തേക്ക് ആയിരിക്കും എന്നാൽ കൈകാലുകളിൽ നിന്നുള്ള രക്തം തിരികെ എത്തുന്നത് മസിൽ പമ്പിങ് മൂലമാണ്. ഇങ്ങനെ കയറുന്ന രക്തം താഴേക്ക് വരാതിരിക്കാൻ വെയിനുകളിൽ ചില വാൽവുകൾ ഉണ്ട്. ഇവ രക്തം താഴേക്ക് വീഴാതെ പിടിച്ചുനിർത്തുന്നു.
ഈ വാൽവുകൾക്ക് വരുന്ന പ്രശ്നമാണ് വെരിക്കോസ് വെയിനിന്റെ പ്രധാന കാരണം. ഇത് ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ പലതാണ്. പാരമ്പര്യം, സ്ഥിരമായി നിന്ന് ജോലി ചെയ്യുന്നവർ, അമിതവണ്ണം, ഗർഭാവസ്ഥ തുടങ്ങിയവയെല്ലാം. ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന വെരിക്കോസ് പ്രസവശേഷം മാറുന്നതാണ് ഇതിന് യാതൊരു ചികിത്സയും ആവശ്യമില്ല. ഈ രോഗാവസ്ഥയുടെ പരിഹാരമാർഗ്ഗങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.