പണ്ടുകാലങ്ങളിൽ ഉണ്ടായിരുന്ന ഒരു വിശ്വാസം ഇച്ഛാശക്തിയുടെയും ആത്മ നിയന്ത്രണത്തിന്റെയും അഭാവം മൂലം അമിതമായി ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യാത്തതും ആണ് അമിതവണ്ണത്തിന് കാരണമാകുന്നത് എന്ന് കരുതിയിരുന്നത്. എന്നാൽ ഇന്ന് വളരെ സാധാരണയായി കണ്ടുവരുന്ന ഈ ആരോഗ്യപ്രശ്നം ജനിതക പരിസ്ഥിതിക സാമൂഹിക ഘടകങ്ങൾ ഉൾപ്പെടുന്ന ഒരു സങ്കീർണമായ മെഡിക്കൽ പ്രശ്നമായി മാറിയിരിക്കുന്നു.
പാരമ്പര്യമായി ശരീരഭാരം കൂടാൻ സാധ്യതയുള്ള ഒരു വ്യക്തിക്ക് അനാരോഗ്യകരമായ ജീവിത ശൈലി ഇതിലേക്ക് ഉള്ള ദൂരം കുറയ്ക്കുന്നു. തെറ്റായ ഭക്ഷണരീതി കുട്ടികളിലും അമിതവണ്ണത്തിന് കാരണമാകുന്നു. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളിൽ നിന്ന് അധിക കലോറി ഉപഭോഗം ചെയ്യുന്നതും ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതും അമിതഭാരം കൂടുന്നതിന് കാരണമാവും.
മാനസിക ഘടകങ്ങളും പൊണ്ണത്തടിയുടെ മറ്റൊരു കാരണം തന്നെയാണ്. കുറഞ്ഞ ആത്മാഭിമാനം, കുറ്റബോധം, സമ്മർദ്ദം, ആഘാതം തുടങ്ങിയവ ഈ പ്രശ്നങ്ങളെ നേരിടാനായി അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക്. അതുപോലെ ചെറുപ്പകാലങ്ങളിലെ ദുരുപയോഗം അമിതവണ്ണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അമിതഭാരം ഉള്ളവരിൽ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കും.
ശ്വസന വൈകല്യങ്ങൾ, ചിലതരം അർബുദങ്ങൾ, ഹൃദയ രോഗങ്ങൾ, പ്രമേഹം, വിഷാദം, ഫാറ്റി ലിവർ, കരൾ രോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പ്രത്യുൽപാദന വ്യവസ്ഥയുടെ തകരാറുകൾ തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളുടെയും പ്രധാന കാരണം അമിതവണ്ണമാണ്. മെഡിക്കൽ സങ്കീർണതകൾക്ക് പുറമെ ഇത് ആത്മാഭിമാനം, ജീവിതനിലവാരം, തൊഴിൽ കണ്ടെത്താനുള്ള ബുദ്ധിമുട്ട് തുടങ്ങിയ മാനസിക സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.