പറമ്പുകളിലും വീടിൻറെ പരിസരങ്ങളിലും ആയി കാണുന്ന ഒരു ഔഷധസസ്യമാണ് കല്ലുരുക്കി. ഋഷി ഭക്ഷ എന്ന പേരിലും ഇത് അറിയപ്പെടുന്നു. നമുക്ക് ചുറ്റും കാണുന്ന പല സസ്യങ്ങളുടെയും ഗുണങ്ങൾ പലർക്കും അറിയില്ല എന്നതാണ് വാസ്തവം. ശാസ്ത്രലോകം ഇത്രയധികം വികസിക്കാത്ത കാലത്ത് പല രോഗങ്ങളുടെ ശമനത്തിനും ആരോഗ്യത്തിനും ഈ സസ്യങ്ങൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്.
എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഇതിനെക്കുറിച്ച് വേണ്ടുവോളം അറിവില്ല. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒരു സസ്യമാണ് കല്ലുരുക്കി. ആയുർവേദ ,അലോപ്പതി ,ഹോമിയോ വൈദ്യന്മാരെല്ലാം ഈ സസ്യത്തെ രോഗശമനിയായി നിർദ്ദേശിച്ചിരുന്നു. ഇതിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപയോഗവും ആണ് മൂത്രശയത്തിലെ കല്ലുകൾ അലിയിച്ചു കളയുക എന്നത്.
കല്ലുരുക്കി സമൂലം പറിച്ച് ചെറിയ കഷണങ്ങളാക്കി വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച് പറ്റിക്കുക. ഈ പാനീയം നാലോ അഞ്ചോ തവണ കുറച്ചു ദിവസങ്ങൾ തുടർന്ന് കുടിച്ചാൽ മൂത്രാശയ കല്ല് പൂർണ്ണമായും അലിഞ്ഞുപോകും. കഫം ,പിത്തം, പനി, ത്വക്ക് രോഗങ്ങൾ, മുറിവുകൾ എന്നിവയ്ക്ക് മരുന്നായിട്ടും ഉപയോഗിക്കാറുണ്ട്. ഉദരസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇത് നല്ലൊരു മരുന്നായിട്ടാണ് പലയിടങ്ങളിലും ഉപയോഗിച്ചുവരുന്നത്.
ചില രാജ്യങ്ങളിൽ ഇത് ക്യാൻസറിന് വരെ മരുന്നായി ഉപയോഗിക്കാനുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കൂടാതെ ഇതിൻറെ ഇലകൾ അരച്ച് തേക്കുന്നത് ത്വക്ക് സംബന്ധമായ പലവിധ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായി മാറുന്നു. സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കും ഈ സസ്യം പ്രയോജനം ആകും. കരൾ ക്ലീൻ ആക്കി സൂക്ഷിക്കുന്നതിനും ഇതു വലിയൊരു പങ്കുവഹിക്കുന്നു. ഈ സസ്യത്തിന്റെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും മനസ്സിലാക്കുന്നതിനായി വീഡിയോ കാണൂ.