ഷഷ്ടി ദിവസം അമ്മമാർ മക്കൾക്ക് വേണ്ടി ഈ പുഷ്പാഞ്ജലി ചെയ്താൽ അവർ ഉയർച്ചയുടെ കൊടുമുടി തൊടും..

നാളെ വിശിഷ്ടമായ സ്കന്ദ ഷഷ്ടി ദിനമാണ്, മുരുക ഭഗവാൻറെ അനുഗ്രഹം തൊട്ടറിയാൻ സാധിക്കുന്ന ഒരു ദിവസം കൂടിയാണ്. നാളത്തെ ദിവസം അമ്പലത്തിൽ പോയി ചില വഴിപാടുകൾ ചെയ്യുന്നത് നമ്മുടെ ജീവിതം തന്നെ പെടാൻ കാരണമാകും. ഭഗവാൻറെ അനുഗ്രഹം ലഭിക്കുന്നതിന് നമ്മൾ ചെയ്യേണ്ടതായ ചില വഴിപാടുകൾ ഉണ്ട്. നാളെ അമ്പലത്തിലേക്ക് പോകുന്ന സമയത്ത് വീട്ടിലെ എല്ലാവരുടെയും തലയ്ക്കുഴിഞ്ഞ് നാണയങ്ങൾ ഭണ്ഡാരത്തിൽ ഇടുക.

നാളത്തെ ദിവസം മുരുക സ്വാമിയുടെ അമ്പലത്തിൽ പോകുന്ന അമ്മമാർ മക്കളുടെ പേരും നാളും പറഞ്ഞു കുമാര സൂക്തം പുഷ്പാഞ്ജലി ചെയ്യുക. ഇത് മക്കളുടെ ഉയർച്ചയ്ക്കും സന്താനങ്ങൾ ഇല്ലാത്തവർക്ക് സന്താനങ്ങളെ ലഭിക്കുന്നതിനും സഹായകമാകും. എത്ര വലിയ മക്കളാണെങ്കിലും അമ്മമാർക്ക് ഈ വഴിപാട് ചെയ്യാവുന്നതാണ് ഭഗവാൻറെ പൂർണ അനുഗ്രഹം അവർക്ക് ലഭിക്കും.

ഒരു അമ്മയ്ക്ക് തന്റെ മകന്റെയോ മകളുടെയും രക്ഷയ്ക്കായി ചെയ്യാൻ സാധിക്കുന്ന ഏറ്റവും നല്ലൊരു വഴിപാടാണിത്. ഒരു പഞ്ചാമൃത നിവേദ്യം കൂടി കഴിപ്പിച്ചാൽ സർവ്വ മംഗളമാണ് ഫലം. എന്തെങ്കിലും ഒരു കാര്യം സാധിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണം എന്നുണ്ടെങ്കിൽ സുബ്രഹ്മണ്യസ്സ്തോത്ര പുഷ്പാഞ്ജലി കഴിപ്പിച്ചാൽ മതി. ഇത് നിങ്ങളുടെ ഏത് ആഗ്രഹവും സാധിക്കുന്നതിന് ഗുണം ചെയ്യും.

ആർക്കുവേണ്ടിയാണോ ഇത് ചെയ്യുന്നത് അവരുടെ പേരും നാളും പറഞ്ഞ് പുഷ്പാഞ്ജലി കഴിപ്പിക്കാവുന്നതാണ് അല്ലെങ്കിൽ വീടിനു വേണ്ടിയാണ് ചെയ്യുന്നതെങ്കിൽ ഗൃഹനാഥന്റെ പേരും നാളും പറഞ്ഞ് പുഷ്പാഞ്ജലി കഴിപ്പിക്കാം. ജോലി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നത് സുബ്രഹ്മണ്യമാല മന്ത്ര പുഷ്പാഞ്ജലി നടത്തിയാൽ മതി. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.