മലബന്ധം വീട്ടിൽ തന്നെ പരിഹരിക്കാം, ഇതാ ചില വീട്ടിൽ വൈദ്യങ്ങൾ…

പ്രായഭേദമന്യേ പലരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം. പുറത്തു പറയാനുള്ള മടി കാരണം ഇത് പലരും മറച്ചുവെക്കുന്നു എന്നാൽ അതുമൂലം പല സങ്കീർണതകൾക്കും കാരണമാകും. മലബന്ധം ഒരു സാധാരണ ആരോഗ്യപ്രശ്നമാണ്, മലം പുറന്തള്ളാനും കുടൽ ശൂന്യമാക്കാനും ഇതുമൂലം ബുദ്ധിമുട്ടുണ്ടാകുന്നു. ഈ പ്രശ്നം അനുഭവിക്കാത്തവരായി ഒരാൾ പോലും ഉണ്ടാവുകയില്ല.

ഇത് ഒരു രോഗത്തേക്കാൾ രോഗലക്ഷണമായി കണക്കാക്കുന്ന ഒന്നാണ്. ഉദാസീനമായ ജീവിതശൈലി, സമ്മർദ്ദം, അനാരോഗ്യകരമായ ഭക്ഷണ രീതി, ഭക്ഷണത്തിൽ നാരുകളുടെ കുറവ്, നിർജലീകരണം, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയെല്ലാം മലബന്ധത്തിന് കാരണമാകുന്നു. ഭക്ഷണരീതിയിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങളെ കേന്ദ്രീകരിച്ച് മലബന്ധം തടയാൻ സാധിക്കും.

പഴങ്ങൾ, പച്ചക്കറികൾ, പയർ വർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നീ ഭക്ഷണങ്ങൾ വളരെ ഗുണപ്രദമാണ്. സംസ്കരിച്ചതും പാക്കേജ് ചെയ്തതുമായ ഭക്ഷണങ്ങളും, പാലുൽപന്നങ്ങളും, മാംസങ്ങളും മലബന്ധം ഉള്ള വ്യക്തികൾ നിയന്ത്രിക്കേണ്ടതുണ്ട്. കൂടാതെ കോഫി, ശീതള പാനീയങ്ങൾ, മദ്യം എന്നിവ മലബന്ധത്തിന് കാരണമാകും. ശരീരത്തിൻറെ പ്രവർത്തനങ്ങൾക്ക് വളരെ അത്യാവശ്യമായ ഒന്നാണ് വെള്ളം.

ദിവസവും മൂന്നു മുതൽ നാലു ലിറ്റർ വരെ വെള്ളം കുടിക്കുവാൻ ശ്രദ്ധിക്കുക. പതിവായി വ്യായാമം ചെയ്യുക, മാനസിക സമ്മർദ്ദം നിയന്ത്രിക്കുക, മലം പുറത്തു വിടാനുള്ള ആഗ്രഹം വൈകിപ്പിക്കരുത്. ആഴ്ചയിൽ മൂന്ന് തവണയിൽ താഴെയുള്ള മലവിസർജനം മലബന്ധത്തിന്റെ സൂചനയാണ്. മലദ്വാരത്തിൽ തടസ്സം അനുഭവപ്പെടുന്നത് മലം പോകുന്നതിന് തടസ്സം ആകുന്നു. ചില മരുന്നുകളുടെ ദീർഘകാല ഉപയോഗവും മലബന്ധത്തിന് വഴിയൊരുക്കും. മലബന്ധം പരിഹരിക്കുന്നതിനായി ഡോക്ടർ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കാം.