മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാന ആന്തരിക അവയവങ്ങളിൽ ഒന്നാണ് കിഡ്നി അഥവാ വൃക്ക. നിരവധി സങ്കീർണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഈ അവയവത്തെ ശരീരത്തിലെ അരിപ്പ എന്ന് അറിയപ്പെടുന്ന. മലിന വസ്തുക്കളെ സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന ഒരു അവയവം കൂടിയാണിത്.
വൃക്കയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും തകരാറുകൾ ഉണ്ടായാൽ. അത് ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. വൃക്ക താളം തെറ്റിക്കഴിഞ്ഞാൽ ശരീരം ചില ലക്ഷണങ്ങൾ കാണിക്കുന്നു. വൃക്ക പ്രശ്നങ്ങൾക്ക് അടിസ്ഥാനമായി വരുന്നത് ചില കാരണങ്ങളാണ്. ക്രമാതീതമായി ഉയരുന്ന പ്രമേഹം, തുടർച്ചയായി ഉയർന്നു നിൽക്കുന്ന രക്തസമ്മർദ്ദം, പാരമ്പര്യം എന്നീ മൂന്ന് ഘടകങ്ങളാണ് പ്രധാനമായും വൃക്കയുടെ തകരാറിന് കാരണമാകുന്നത്.
പരിശോധനയ്ക്ക് മുൻപ് തന്നെ ശരീരത്തിൽ ഉണ്ടാകുന്ന ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ വേഗത്തിൽ രോഗനിർണയം നടത്തുവാൻ സാധിക്കും. ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം അമിതമായ ക്ഷീണമാണ്, രക്തത്തിലെ യൂറിയ വർദ്ധിക്കുമ്പോൾ ആണ് ഇത് ഉണ്ടാകുന്നത്. വൃക്ക തകരാറിലാകുമ്പോൾ ഹിമോഗ്ലോബിന്റെ അളവ് കുറയും ഇത് ക്ഷീണത്തിനും ഉറക്കമില്ലായ്മയും കാരണമാവുന്നു.
വൃക്ക രോഗം ചർമ്മത്തിലും പല ലക്ഷണങ്ങളായി വരുന്നു. കാലുകളുടെ ഭാഗത്തുള്ള ചർമം ഇരുണ്ടതായി മാറുന്നു ചർമ്മത്തിൽ ചൊറിച്ചിലും അലർജിയും ഉണ്ടാവാം. കിഡ്നി പ്രശ്നമുള്ളവരിൽ മൂത്രമൊഴിക്കാനുള്ള തോന്നൽ ഇടയ്ക്കിടെ ഉണ്ടാവുന്നു കൂടാതെ മൂത്രം പോകുന്നത് കലങ്ങിയ നിറത്തിൽ ആയിരിക്കും. മൂത്രത്തിൽ കാണുന്ന പതയും വൃക്ക തകരാറിന്റെ സൂചനയായി കണക്കാക്കാം. കിഡ്നി സംബന്ധമായ അസുഖങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിന് മനസ്സിലാക്കുന്നതിനും ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ.