മനുഷ്യ ശരീരത്തിൽ ഒട്ടനവധി സങ്കീർണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു ആന്തരിക അവയവമാണ് വൃക്ക അഥവാ കിഡ്നി. മൂത്രത്തിലുള്ള കാൽസ്യവും മറ്റു ധാതുക്കളും വൃക്കയിൽ അടിഞ്ഞുകൂടി കല്ലുകൾ ആയി രൂപപ്പെടുന്നു. കല്ലുകളുടെ വലിപ്പത്തിൽ വ്യത്യാസം ഉണ്ടാവും. തുടക്കത്തിൽ തന്നെ രോഗം നിർണയിക്കുവാൻ കഴിഞ്ഞാൽ ചികിത്സിച്ച് എളുപ്പത്തിൽ തന്നെ ഭേദമാകുന്നതാണ്.
എന്നാൽ ഇത് മൂർച്ഛിച്ചു കഴിഞ്ഞാൽ വൃക്കയുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന നിർജലീകരണമാണ് ഈ രോഗത്തിൻറെ പ്രധാന കാരണം. പുരുഷന്മാരിൽ ആവശ്യത്തിലധികം വൈറ്റമിൻ സി ശരീരത്തിൽ ഉള്ളതും കിഡ്നി സ്റ്റോണിന് കാരണമാകുന്നു. ആൻറിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിന്റെ കാരണങ്ങളിൽ ഒന്നാണ്.
മിക്കവരിലും മൂത്രത്തിനോടൊപ്പം കല്ലുകൾ പോകാറുണ്ട് എന്നാൽ കല്ലുകൾക്ക് വലുപ്പം ഏറിയാൽ അത് ഓപ്പറേഷൻ ചെയ്യേണ്ടതായി വരുന്നു. മൂത്രത്തിൽ കല്ലിൻറെ ഏറ്റവും പ്രധാന ലക്ഷണം അസഹ്യമായ വേദനയാണ്. നിശ്ചിത ഇടവേളകൾ ഒന്നുമില്ലാതെ നടുവിനോ അടിവയറിനോ ഇടയ്ക്കിടെ ഉണ്ടാകുന്ന വേദനയാണ് പ്രധാന ലക്ഷണം. ചില ആളുകളിൽ ഇത് പ്രസവ വേദനയെക്കാൾ രൂക്ഷമായി ഉണ്ടാവാറുണ്ട്.
മൂത്രം പിങ്കോ, ചുവപ്പോ, ബ്രൗണോ നിറങ്ങളിൽ കാണപ്പെടുകയാണെങ്കിൽ അതിൽ രക്തം ഉണ്ടെന്നാണ് അർത്ഥം. കിഡ്നി സ്റ്റോണിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് മൂത്രത്തിൽ രക്തത്തിൻറെ അംശം. അടുത്ത പ്രധാന ലക്ഷണമാണ് ഇപ്പോഴും മൂത്രമൊഴിക്കാൻ തോന്നുക എന്നത്. മൂത്രമൊഴിക്കുമ്പോൾ വേദന തോന്നുക, പുകച്ചിൽ അനുഭവപ്പെടുക, മൂത്രത്തിന് അസ്വാഭാവികമായ മണം തുടങ്ങി ചില ലക്ഷണങ്ങൾ ഉണ്ടാവും. ഈ രോഗാവസ്ഥയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ.