ഇന്ന് പലരെയും അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് കൊളസ്ട്രോൾ. ശരീരഭാഗങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടി ആരോഗ്യത്തിന് ഭീഷണിയാകുന്ന അവസ്ഥയാണിത്. കൊളസ്ട്രോൾ വ്യത്യസ്ത തരത്തിലുണ്ട് ഏതുതരം കൊളസ്ട്രോൾ ആണ് ശരീരത്തെ ബാധിച്ചത് എന്ന് തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ അത് എത്രത്തോളം അപകടകരമാണെന്ന് മനസ്സിലാക്കാൻ കഴിയുകയുള്ളൂ.
പലരുടെയും തെറ്റായ ധാരണ അമിതവണ്ണമാണ് കൊളസ്ട്രോളിന് കാരണമാകുന്നത് എന്നാണ് ഈ തോന്നൽ ശരിയല്ല കാരണം മെലിഞ്ഞവരിലും കൊളസ്ട്രോൾ കണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ശരീര വണ്ണവും കൊളസ്ട്രോളും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നുവേണം അനുമാനിക്കാൻ. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട് അതിൽ നല്ല കൊളസ്ട്രോൾ ശരീരത്തിന് വളരെ അത്യാവശ്യമാണ്.
എന്നാൽ ചീത്ത കൊളസ്ട്രോൾ കൂടുന്നത് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. ഇത് അമിതവണ്ണം ഉണ്ടാക്കുന്നതോടൊപ്പം തന്നെ ഹൃദയത്തിൻറെ ആരോഗ്യത്തെ ബാധിക്കുന്നു. ഇന്ന് ചെറുപ്പക്കാർക്കിടയിൽ ഈ രോഗാവസ്ഥ വളരെ വ്യാപകമാണ് തെറ്റായ ജീവിത രീതികളാണ് ഇതിനുള്ള പ്രധാന കാരണം. കൊളസ്ട്രോൾ നില ഉയരുമ്പോൾ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾക്കായി പരിശോധന നടത്തുമ്പോഴാണ് കൊളസ്ട്രോളിന്റെ വർദ്ധനവ് തിരിച്ചറിയുന്നത്.
പ്രമേഹം അമിതവണ്ണം ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ഉള്ളവരിൽ കൊളസ്ട്രോളിന്റെ അളവ് ഉയരുമ്പോൾ അത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. തുടക്കക്കാർക്ക് കൊളസ്ട്രോൾ നിയന്ത്രിക്കണമെങ്കിൽ ആരോഗ്യകരമായ ഭക്ഷണശീലവും വ്യായാമവും പിന്തുടർന്നാൽ മതിയാവും. പുകവലി ഉള്ളവർ, പ്രമേഹ രോഗികൾ, 40 വയസ്സ് കഴിഞ്ഞവർ എന്നിവർക്ക് ട്രോൾ വരാനുള്ള സാധ്യത കൂടുതലാണ്. തുടക്കത്തിൽ തന്നെ അല്പം ശ്രദ്ധിക്കുകയാണെങ്കിൽ ഇതിനെ നിയന്ത്രിക്കുവാൻ സാധിക്കും. കൊളസ്ട്രോളിന് കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.