സൗന്ദര്യത്തിന് ഏറെ പ്രധാനമാണ് വെളുത്ത പല്ലുകൾ. എത്ര നിറം ഉണ്ടെങ്കിലും ഭംഗിയുണ്ടെങ്കിലും ചിരിച്ചാൽ പല്ലിന് വൃത്തിയില്ലെങ്കിൽ പിന്നെ ഒരു കാര്യവുമില്ല. ചിലർ പല്ലുകൾ വെളുക്കുന്നതിനായി പരസ്യത്തിൽ കാണുന്നവയെല്ലാം വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ നമ്മുടെ അടുക്കളയിൽ തന്നെ പല്ല് വെളുപ്പിക്കാനുള്ള പലതും ലഭ്യമാണ്. എന്നാൽ പലർക്കും ഇത് അറിയില്ല എന്നതാണ് വാസ്തവം.
അടുക്കളയിലെ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് വെളിച്ചെണ്ണ. ഭക്ഷ്യ ആവശ്യത്തിനു പുറമേ ഒട്ടനവധി ആരോഗ്യഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. പല്ലിലെ മഞ്ഞ കറകൾ അകറ്റുന്നതിനായി അല്പം വെളിച്ചെണ്ണ വായിൽ ഒഴിച്ച് കവിൾ കൊള്ളുന്നത് ഗുണം ചെയ്യും. ഇത് തുടർച്ചയായി ഒരാഴ്ച ചെയ്താൽ പല്ലിലെ വ്യത്യാസം നിങ്ങൾക്ക് തന്നെ മനസ്സിലാക്കാം.
അടുത്തതായി ബേക്കിംഗ് സോഡാ, പല്ലുകൾക്ക് നിറം വയ്ക്കുന്നതിന് ഏറ്റവും സഹായകമായ ഒന്നാണ് ഇത് ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ലു തേക്കുന്നത് പല്ലിലെ മഞ്ഞക്കറകൾ എളുപ്പത്തിൽ ഇല്ലാതാക്കാൻ സഹായിക്കുന്നു. ബേക്കിംഗ് സോഡയോടൊപ്പം അല്പം തക്കാളി നീര് കൂടി ചേർക്കുന്നത് വളരെ അധികം ഗുണം ചെയ്യും. ഇവ രണ്ടും നന്നായി യോജിപ്പിച്ച് ഈ ചേരുവ ബ്രഷിൽ എടുത്ത് പല്ലു തേക്കാവുന്നതാണ്.
അടുത്തതായി നിരവധി ആരോഗ്യ ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ് ഉണക്ക നെല്ലിക്ക. അല്പം ഉണക്ക നെല്ലിക്കയും ഉപ്പും കൂടി ചേർത്ത് നന്നായി പൊടിച്ചെടുക്കുക ഇതുകൊണ്ട് പല്ല് തേക്കുന്നത് പല്ലിനെ എത്ര പഴകിയ മഞ്ഞക്കറിയും ഇല്ലാതാക്കുന്നതിന് സഹായകമാകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.