ചർമ്മത്തിലെ കോശങ്ങൾ വിവിധ പാളികളിൽ ആയാണ് കാണപ്പെടുന്നത്. ഇതിൽ ഏറ്റവും താഴത്തെ പാളിയിൽ ഉള്ളവയാണ് വിഭജിക്കുന്ന കോശങ്ങൾ. ഇങ്ങനെ വിഭജിച്ചുണ്ടാകുന്ന കോശങ്ങൾ ചർമ്മത്തിന്റെ വിവിധ പാളികളിലൂടെ സഞ്ചരിച്ച് ചർമ്മ പ്രതലത്തിൽ എത്തി കൊഴിഞ്ഞു പോകുന്നു. സോറിയാസിസ് എന്ന ചർമ്മ രോഗമുള്ളവരിൽ ഈ പ്രക്രിയ വേഗത്തിൽ നടക്കുന്നു.
ഇത് വെള്ളി നിറത്തിലുള്ള വേഗത്തിൽ ഇളകുന്ന ശൽക്കങ്ങളായി കാണപ്പെടും. ഇവ കൈമുട്ടുകൾ, കാൽമുട്ടുകൾ, നടു, ശിരോ ചർമം, കൈകാൽ വെള്ള എന്നീ ഭാഗങ്ങളിലാണ് കൂടുതലായും ഉണ്ടാവുക. രോഗം തീവ്രമാകുമ്പോൾ മറ്റു ഭാഗങ്ങളിലേക്കും. ഇതോടൊപ്പം തന്നെ നഖങ്ങളിൽ നിറവ്യത്യാസവും കുത്തുകളും കേടും ഉണ്ടാവും. ചിലരിൽ സന്ധിവാതം ശരീരത്തിൽ പഴുത്ത കുരുക്കൾ എന്നിവയും ഉണ്ടാവാറുണ്ട്.
ഈ രോഗത്തിൻറെ ഒരു പ്രത്യേകതയാണ് രോഗലക്ഷണങ്ങൾ ഇടയ്ക്ക് തീവ്രമാകുന്നതും ചിലപ്പോൾ നന്നായി കുറഞ്ഞ് അപ്രത്യക്ഷമാകുന്നതും. സോറിയാസിസ് രോഗികളിൽ പ്രമേഹം, കരൾ വീക്കം, ഹൃദയാഘാതം, പക്ഷാഘാതം, രക്തസമ്മർദ്ദം, അമിതവണ്ണം എന്നിവയ്ക്കുള്ള സാധ്യതകൾ കൂടുതലാണ്. ഈ രോഗമുള്ളവർ ചിട്ടയായ ജീവിതശൈലി പിന്തുടരേണ്ടതുണ്ട്.
മാനസിക സംഘർഷം, പരിക്കുകൾ, പുകവലി, മദ്യപാനം, അമിതമായി വെയിൽ കൊള്ളുന്നത്, ചിലയിനം മരുന്നുകളുടെ ഉപയോഗം പ്രധാനമായും വേദനസംഹാരികൾ മലേറിയ ക്കുള്ള മരുന്നുകൾ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഉള്ള മരുന്നുകൾ തുടങ്ങിയവയെല്ലാം സോറിയാസിസ് എന്ന ഈ ചർമ്മരോഗം വരുന്നതിന് കാരണമാകുന്നു. ആധുനിക വൈദ്യശാസ്ത്രത്തിൽ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സാരീതികൾ ലഭ്യമാണ്. തുടക്കത്തിൽ തന്നെ രോഗം നിർണയിച്ച് അതിന് ആവശ്യമുള്ള ചികിത്സകൾ തേടേണ്ടതാണ്. ഇതിനെക്കുറിച്ചു കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.