പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ് നടു വേദനയും കാലുവേദനയും. എന്നാൽ നടുവിൽ നിന്ന് കാലുകളിലേക്ക് ഇറങ്ങുന്ന വേദന പല ആളുകളും അനുഭവിച്ചിട്ടുണ്ടാവും. ഇതിനെ പറയുന്ന പേര് സയാറ്റിക്ക പെയിൻ എന്നാണ്. നട്ടെല്ലിൽ നിന്നും ഉള്ള സയാറ്റിക് നാഡിയിൽ ഉണ്ടാകുന്ന സമ്മർദ്ദമാണ് ഈ വേദനയ്ക്ക് കാരണമാകുന്നത്. ഇത് നടുവിൽ നിന്ന് തുടങ്ങി ഇരുകാലുകളിലേക്കും നീണ്ടുപോകുന്ന ഒരു നാഡിയാണ്.
അരക്കെട്ടിലൂടെയും നിതംബ ഭാഗത്തൂടെയും താഴേക്ക് പോകുന്ന ഈ നാഡികൾക്ക് ഉണ്ടാവുന്ന സമ്മർദമാണ്. കാരണമാകുന്നത് ഈ നാഡികൾ സഞ്ചരിക്കുന്ന ഏതു ഭാഗത്തു വേണമെങ്കിലും വേദന അനുഭവപ്പെടാം. തുടക്കത്തിൽ ചെറിയ വേദനയായിരിക്കും എന്നാൽ പിന്നീട് ഇത് കഠിനമായ വേദനയായി മാറുന്നു. ഒരുതരം കുത്തുന്ന വേദനയാണ് അനുഭവപ്പെടുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അല്ലെങ്കിൽ കുറെ സമയം ഇരിക്കുമ്പോഴെല്ലാം ഈ വേദന ഉണ്ടാവും.
ശരീരത്തിൻറെ ഒരു ഭാഗത്തെ മാത്രമാണ് ഇത് സാധാരണയായി ബാധിക്കാറ്. ഇതിൻറെ ഭാഗമായി മസിൽ ദുർബലമാവുകയും മരവിപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. ഡിസ്ക്ക് സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ഈ വേദന സാധാരണയായി അനുഭവപ്പെടുന്നത്. നട്ടെല്ലിന് വാദ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സയാറ്റിക്ക എന്ന ഈ രോഗാവസ്ഥ പതിയെ കടന്നുവരും.
പ്രായവും ഇത് ഉണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. അമിത ശരീര ഭാരം ഉള്ളവർക്കും ഈ അവസ്ഥ കണ്ടുവരുന്നുണ്ട്. ഇത് സ്വാഭാവികമായി നാഡികൾക്കും മസിലുകൾക്കും പ്രശ്നമുണ്ടാക്കുന്നു. പ്രമേഹ രോഗികൾക്ക് ഈ പ്രശ്നത്തിന് സാധ്യത ഏറെയാണ്. തുടക്കത്തിൽ തന്നെ രോഗനിർണയം നടത്തി ചികിത്സ തേടേണ്ടത് വളരെ അത്യാവശ്യമാണ്. ഈ രോഗത്തെപ്പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.