സ്കന്ദ ഷഷ്ടി വൃതത്തിന്റെ രണ്ടാം ദിവസമാണ് ഇന്ന്. വ്രതം എടുക്കുന്നവരും അല്ലാത്തവരും സുബ്രഹ്മണ്യ പ്രീതിക്കായി ഇന്നത്തെ ദിവസം ചെയ്യേണ്ട ചില കാര്യങ്ങളാണ് പറയാൻ പോകുന്നത്. നിങ്ങളുടെ ആഗ്രഹ സഫലീകരണത്തിനായി ഇന്ന് രാത്രിക്കുള്ളിൽ നിങ്ങൾ പറയേണ്ട ഒരു മന്ത്രവും ഉണ്ട്. രണ്ടാം ദിവസം ചൊവ്വാഴ്ചയുമായി ചേർന്നു വരുന്നതുകൊണ്ട് വളരെ വിശേഷപ്പെട്ട ഒന്നായിരിക്കും.
ചൊവ്വ ഗ്രഹത്തിന്റെ അധിപനാണ് വേലായുധൻ സാക്ഷാൽ ശ്രീ മുരുകൻ. അതുകൊണ്ടുതന്നെ ഇന്നത്തെ ദിവസം ചൊവ്വ ഗ്രഹത്തിന്റെ അനുഗ്രഹം കൂടി ഉണ്ടാവും. നമുക്ക് എന്തെങ്കിലും പ്രത്യേക ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ അത് നേടിയെടുക്കുന്നതിനായി ഭഗവാനെ പ്രാർത്ഥിക്കേണ്ട ഒരു പ്രത്യേക ദിവസമാണ് ഇന്ന്. കുടുംബത്തിന് സമാധാനവും ഐശ്വര്യവും ഐക്യവും ലഭിക്കുന്നതിന് ഭഗവാൻറെ അനുഗ്രഹം കിട്ടുന്ന ഒരു ദിവസം കൂടിയാണ് ഇന്ന്.
ഇന്നത്തെ ദിവസം നിങ്ങൾ എന്ത് ആഗ്രഹിച്ചു ഭഗവാനോട് ചോദിച്ചാലും അത് വരമായി നിങ്ങൾക്ക് ലഭിക്കും. സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുമ്പോൾ മുരുക ഭഗവാൻറെ ചിത്രത്തിനു മുന്നിലായി മഞ്ഞ അല്ലെങ്കിൽ വെള്ള നിറത്തിലുള്ള പൂക്കൾ സമർപ്പിക്കുന്നത് വളരെ ഉത്തമമാണ്. ഈയൊരു കാര്യം ചെയ്യുന്നത് എല്ലാ തരത്തിലും നിങ്ങൾക്ക് നന്മയുണ്ടാവുന്നതിന് കാരണമാകും.
സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്ന സമയത്ത് ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഏറെ ശ്രേഷ്ഠകരമാണ്. വിളക്കിനു മുന്നിലായി കദളിപ്പഴം സമർപ്പിക്കുന്നത് ജീവിതത്തിൽ ഒട്ടേറെ ഭാഗ്യങ്ങൾ വന്നുചേരുന്നതിന് കാരണമാകുന്നു. ഈ പറയുന്ന മൂന്നു കാര്യങ്ങളും ചെയ്യാൻ ശ്രമിക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.