പേടിയോടെ മാത്രം നോക്കി കാണേണ്ട ഒരു ത്വക്ക് രോഗം.., ചികിത്സ വൈകിയാൽ ഇത് ഗുരുതരമാകും…

പലരും നേരിടുന്ന ഒരു പ്രധാന ചർമ്മ രോഗമാണ് സോറിയാസിസ്. ചർമ്മത്തെ ബാധിക്കുന്ന അല്പം സങ്കീർണ്ണം ആയ ഒരു ദീർഘകാല രോഗം കൂടിയാണിത്. ചർമ്മ പാളികൾ അസാധാരണമായി ഇരട്ടിക്കുന്ന ഈ രോഗാവസ്ഥ വളരെ സമയമെടുത്താണ് ഒരാളിൽ രൂപപ്പെടുന്നത്. ഇതുമൂലം ചർമ്മത്തിൽ പാടുകളും ചൊറിച്ചിലുകളും അനുഭവപ്പെടുന്നു. കൈമുട്ടുകൾ, കാൽമുട്ടുകൾ, ശരീരത്തിൻറെ പിൻവശം, ശിരോ ചർമം എന്നിവിടങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.

ചർമ്മത്തിലെ നിറവ്യത്യാസം, ചൊറിച്ചിൽ, തൊലി കട്ടി കൂടിയിരിക്കുക, ചെതുമ്പൽ പോലെ രൂപപ്പെടുക, ചുവപ്പു നിറത്തിലുള്ള കുമിളകൾ, ഉപ്പൂറ്റിയിലും കൈവെള്ളയിലും വിള്ളലുകൾ എന്നിവ സോറിയാസിസിന്റെ ലക്ഷണങ്ങളാണ്. ഏത് പ്രായത്തിലുള്ളവർക്കും ഈ അവസ്ഥയുണ്ടാകാം. പൊതുവേ രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

പാരമ്പര്യമായും ഈ രോഗം ഉണ്ടാവാം. കാലാവസ്ഥയിലെ മാറ്റം, മാനസിക സമ്മർദ്ദം, ശാരീരിക സമ്മർദ്ദം, പുകവലി, മദ്യപാനം, ചില സ്റ്റിറോയ്ഡ് മരുന്നുകളുടെ ഉപയോഗം, മറ്റേതെങ്കിലും തരത്തിലുള്ള അണുബാധ തുടങ്ങിയവയെല്ലാം ഈ രോഗത്തിന് വഴി വച്ചേക്കാം. ഈ രോഗാവസ്ഥ ഉള്ളവരിൽ ചർമ്മ പാളികളിൽ ഏതെങ്കിലും തരത്തിലുള്ള മുറിവുണ്ടായാൽ ആ ഭാഗത്ത് സോറിയാസിസ് വരാനുള്ള സാധ്യതയുണ്ട്.

ജീവിതശൈലിയിൽ മെച്ചപ്പെടുത്തുന്നതിലൂടെ ഒരു പരിധിവരെ ഈ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കും. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ചെറു മത്സ്യങ്ങൾ ധാരാളമായി കഴിക്കുക. മീനെണ്ണ ഗുളിക കഴിക്കുന്നതും വളരെയധികം ഗുണം ചെയ്യും. പഴങ്ങൾ പച്ചക്കറികൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. ശരീരം മുഴുവൻ വെളിച്ചെണ്ണ തേച്ചു കുളിക്കുന്നതും ഈ രോഗാവസ്ഥ ഗുരുതരം ആകാതിരിക്കുവാൻ സഹായിക്കും. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.