തുലാം മാസത്തിലെ വെളുത്ത പക്ഷത്തിൽ വരുന്ന സ്കന്ദഷഷ്ടി വളരെ വിശേഷപ്പെട്ട ഒന്നാണ്. ഈയൊരു ദിവസമാണ് സാക്ഷാൽ സുബ്രഹ്മണ്യ സ്വാമി ക്ശുര പത്മാസുരനെ വധിച്ചത് എന്നാണ് വിശ്വാസം. അസുരൻ തൻറെ മായാ ശക്തിയാൽ മുരുകനെ അപ്രത്യക്ഷമാക്കുകയും,മുരുകനെ കാണാതെ പാർവതി ദേവി വളരെ വിഷമിക്കുകയും ഭഗവാൻ പ്രത്യക്ഷനാക്കുന്നതിനായി മനമുരുകി പ്രാർത്ഥിക്കുകയും ദിവസമാണ്.
അതുകൊണ്ടുതന്നെ അത്രയധികം വിശേഷപ്പെട്ട ഒരു ദിവസം കൂടിയാണിത്. സ്കന്ദ ഷഷ്ടി വൃതം ഒരെണ്ണം എടുത്തു കഴിഞ്ഞാൽ 6 ഷഷ്ടിവൃതം എടുക്കുന്നതിന് തുല്യമാണ് അത്രയേറെ ശ്രേഷ്ഠമാണ്. 2023 നവംബർ പതിനെട്ടാം തീയതിയാണ് ഷഷ്ടി വൃതം വരുന്നത്. അതുകൊണ്ടുതന്നെ ഇതിൻറെ വ്രത കാര്യങ്ങൾ ആറു ദിവസം മുൻപ് തന്നെ ആരംഭിക്കണം. നവംബർ പതിമൂന്നാം തീയതി ഇത് ആരംഭിക്കണം.
ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും തീരുന്നതിന്, സാമ്പത്തികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ മാറുന്നതിന്, സൗഭാഗ്യങ്ങൾ വരാനായി, സന്താന ലബ്ധിക്കായി, മക്കളുടെ ഉയർച്ചയ്ക്കായി എന്നിങ്ങനെ പല നേട്ടങ്ങളും കൈവരിക്കാൻ ഈ വൃതം എടുക്കാവുന്നതാണ്. ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഈ വ്രതം എടുക്കുന്നത് വളരെ ഗുണം ചെയ്യും.
സ്കന്ദഷഷ്ടി വൃതം എങ്ങനെയാണ് എടുക്കേണ്ടത് എന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നമുക്ക് നോക്കാം. ഈ വൃതം ഏത് രീതിയിൽ എടുക്കണം എന്നുള്ളത് നമ്മൾ തന്നെയാണ് തീരുമാനിക്കേണ്ടത്, ആറു ദിവസം വൃതം എടുക്കുന്നവരുണ്ട് എന്നാൽ ജോലിക്ക് പോകുന്നവർ ആണെങ്കിൽ തലേ ദിവസവും ഷഷ്ടി ദിവസവും മാത്രം എടുത്താൽ മതി. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായുംl കാണുക.