ഒരു മുടി പോലും നരക്കാതിരിക്കണമെങ്കിൽ നിങ്ങൾ ഈ തെറ്റ് ചെയ്യരുത്…

ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് അകാലനര. പ്രായമാകുന്നതിന്റെ ലക്ഷണമായി കണക്കാക്കിയിരുന്ന നര ഇന്ന് ചെറുപ്പക്കാർക്ക് ഇടയിലും സാധാരണയായി കണ്ടുവരുന്നു ഇതിനുള്ള കാരണങ്ങൾ പലതാണ്.ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, മാനസിക സമ്മർദ്ദം, പോഷകാഹാരക്കുറവ്, കെമിക്കലുകൾ അടങ്ങിയ ചില ഉൽപ്പന്നങ്ങളുടെ ഉപയോഗം.

ജനിതക കാരണങ്ങൾ, പാരമ്പര്യം തുടങ്ങിയവയാണ് അകാലനരയ്ക്ക് കാരണമാകുന്നത്. ആയുർവേദപ്രകാരം വാതത്തിലും പിത്തത്തിലും ഉണ്ടാകുന്ന അസ്വസ്ഥതകളാണ് ഇതിന് കാരണമാകുന്നത്. പിത്തത്തിൽ ഉണ്ടാകുന്ന ദോഷങ്ങൾ മെലെനോ സൈറ്റുകളിൽ ബാധിക്കുന്നു മുടിയുടെ നിറം നിർണയിക്കുന്ന ഒരു ഘടകമാണ് മേലാനിൽ. ഈ മെലാനിൻ ഉത്പാദിപ്പിക്കുന്നത് മെലനോ സൈറ്റുകൾ ആണ്.

പിത്തദോഷം ഇവയെ ബാധിക്കുമ്പോൾ മെലാനിന്റെ ഉൽപാദനം കുറയുകയും മുടി നരച്ചു തുടങ്ങുകയും ചെയ്യുന്നു. ഇതുകൂടാതെ ജനിതക ഘടനയിലെ ചില മാറ്റങ്ങളും അകാല നരയ്ക്ക് കാരണമാകാം. ആഹാരത്തിന്റെ മണവും രുചിയും നിറവും നോക്കിയാണ് ഇന്ന് പലരും ഭക്ഷണം കഴിക്കുന്നത്. എന്നാൽ അതിൽ എത്രത്തോളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് പലരും ശ്രദ്ധിക്കുന്നില്ല. ശരീരത്തിൽ പോഷകക്കുറവ് ഉണ്ടാവുമ്പോൾ അത് അകാലനരയിലേക്ക് നയിക്കുന്നു.

മൈദ, പഞ്ചസാര, എണ്ണപ്പലഹാരങ്ങൾ, ജങ്ക് ഫുഡ്സ്, സോഫ്റ്റ് ഡ്രിങ്ക്സ്, സെഡേറ്റീവ് ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവയെല്ലാം ദഹന പ്രശ്നങ്ങൾ മാത്രമല്ല പോഷക ആഹാരങ്ങളുടെ അഭാവവും ഉണ്ടാക്കുന്നു. അടുത്ത പ്രധാന ഘടകമാണ് ഉറക്കമില്ലായ്മ, ഉറക്കക്കുറവ് ശാരീരികവും മാനസികവുമായ നിരവധി ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു. അകാലനര പൂർണ്ണമായും ഒഴിവാക്കണമെങ്കിൽ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ സാധിക്കുകയുള്ളൂ. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി ഡോക്ടർ പറയുന്നത് കേൾക്കുക.