ഈ വിറ്റാമിൻ ഉപയോഗിച്ചാൽ ചർമ്മം പാൽപ്പോലെ വെളുക്കും, ഒരു ക്രീമുകളുടെയും ആവശ്യമില്ല…

സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് നമ്മളിൽ പലരും. നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സൗന്ദര്യം അതിനായി ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. ആരോഗ്യകരമായ ഭക്ഷണം സൗന്ദര്യ സംരക്ഷണത്തിന്റെ പ്രധാന ഘടകമാണ്. ഉറക്കം നേടിയെടുക്കുക, ഫാസ്റ്റ് ഫുഡുകൾ കഴിക്കുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയവയെല്ലാം ചർമ്മത്തിന്റെ സൗന്ദര്യത്തെയും ആരോഗ്യത്തെയും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം നിലനിർത്തുന്നതിന് പ്രധാന പങ്കു വഹിക്കുന്ന ഒരു പോഷകമാണ് വിറ്റാമിൻ ഇ. ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ശരീരകോശങ്ങളെ സംരക്ഷിക്കാനും ഈ വിറ്റാമിൻ വളരെ അത്യാവശ്യമാണ്. ധാരാളം ആൻറി ഓക്സിഡൻറ് ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഫ്രീ റാഡിക്കലുകൾ പ്രേരിതമായ ഓക്സിഡറ്റീവ് നാശനഷ്ടങ്ങൾ തടയുന്നതിന് വിറ്റാമിൻ ഇ പ്രധാന പങ്കു വഹിക്കുന്നു.

ചർമ്മത്തിന് കേടുപാടുകൾ വരുന്നത് ഒരു പരിധിവരെ ഒഴിവാക്കാൻ ഇതിന് സാധിക്കും. ഹൈപ്പർ പിഗ്മെന്റേഷൻ നിയന്ത്രിക്കുന്നതിനും ചർമ്മത്തെ പ്രകൃതിദത്തമായി പോഷിപ്പിക്കുന്ന ഒരു പ്രധാന വൈറ്റമിൻ ആണിത്. ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, പാടുകൾ, മുഖക്കുരു, കരിവാളിപ്പ് അൾട്രാ വയലറ്റ് രശ്മികളുടെ ദോഷകരമായ ഫലങ്ങൾ ഇതിൽ നിന്നെല്ലാം സംരക്ഷണം ഏകുന്നതിന് വിറ്റാമിൻ ഇ സഹായകമാകും.

ചർമ്മത്തിന് മാത്രമല്ല തലയോട്ടിക്ക് കരുത്ത് പകരുകയും മുടി വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്. ചുണ്ടുകളുടെ ആരോഗ്യവും അഴകും നിലനിർത്താൻ വിറ്റാമിൻ ഇ ഓയിൽ ഉപയോഗിക്കാം. നഖങ്ങളിൽ ഇത് ഉപയോഗിക്കുന്നത് നഖങ്ങൾക്ക് ഇടയിലെ ഈർപ്പനില വർദ്ധിപ്പിക്കുന്നതിനും പുറംതൊലി ഉണങ്ങി പോകാതിരിക്കുന്നതിനും സഹായകമാകും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.